Wednesday, January 8, 2025
HomePoemsഇനിയെത്ര. (കവിത)

ഇനിയെത്ര. (കവിത)

ഇനിയെത്ര. (കവിത)

ഇന്ദു വിനീഷ്. (Street Light fb group)
ഇനിയെത്ര പൂക്കാലം
ബാക്കിയുണ്ടിമണ്ണിൽ ..സഖീ ,
ഇനിയെത്ര മധുമാസം ബാക്കിയുണ്ട് …
ഇനിയെന്റെ മക്കൾക്കും
പേരക്കിടാങ്ങൾക്കുമേകിടാൻ ,
ഇനിയെത്ര പൂക്കാലം
ബാക്കിയുണ്ട് …
അന്നു നാമുള്ളിലെ
പ്രണയത്തെ പങ്കിട്ട
വാകമരങ്ങൾതൻ
തണലിന്നില്ല …
എൻ ഹൃദയത്തിൻ നൂലിഴ
കോർത്തിട്ടുകെട്ടിയ
കുടമുല്ലപ്പൂമണമെങ്ങുപോയി …
ഇലക്കുമ്പിൾ നിറയും
ഞാവലിൻ പഴമുണ്ട് ചോപ്പിച്ച നാക്കുനീട്ടി
കണ്ണുതുറുപ്പിച്ചോടിയ
കാന്താരിപ്പെണ്ണുമിന്നോര്മയായി …
വാകയും ഞാവലും കുടമുല്ലയും വെട്ടി ,
പ്രണയം നുകർന്നിടാനവിടം
ഐസ്ക്രീം പാർലറായി …
മുങ്ങാങ്കുഴിയിട്ടൊരോ കുളികളും
നീന്തിത്തുടിച്ചൊരാ കുളം നികത്തി …
കണ്ണെത്താ പൊക്കത്തിൽ
ഫ്ലാറ്റുപൊന്തി അതിൽ
നാടുവിലായുണ്ടൊരു സ്വിമ്മിങ്‌പൂളും ….
കിണർ ചുരത്താതായി
കുടിനീരുതേടി മണ്ണിന്റെ മാറിലായ് കുഴലിറക്കി
ഊറ്റി വലിക്കുവാനിനിയെത്ര
നീർബാക്കിയതറിയില്ല –
യിന്നും ഊറ്റിടുന്നു …
വേരറ്റ മാമരത്തണലില്ല
മഴയില്ലയീ വേനലിലൊരു
കുളിരേകാൻ തെന്നലില്ല ….
ഇത്തിരിയാശ്വാസം
നേടുവാനായോടും
കടലിന്റെ ആയുസിനിയെത്ര ബാക്കി ….???
(ഇനിയെത്ര പൂക്കാലം )
RELATED ARTICLES

Most Popular

Recent Comments