ജയദേവൻ. (Street Light fb group)
കാലികളെമേയ്ക്കും ഗോപകുമാരന്റെ
വേണുഗാനം കേട്ടോ കാട്ടുപൂവേ..
കാറ്റിലിളകുന്ന പീലിത്തിരുമുടി
കണ്ടുകൊതിച്ചുവോ കാട്ടുപൂവേ….
നെറ്റിയിൽ ചേലോടു തൊട്ട കുറിയിലെ
ചന്ദനമാകാൻ കൊതിച്ചുവോ നീ..
കണ്ണന്റെ ചുംബനമേൽക്കുംമുളന്തണ്ടു –
മാകാൻ കൊതിച്ചുവോ കാട്ടുപൂവേ…..
കണ്ണന്റെ മാറിൽ മയങ്ങും വനമാല –
യാകാൻ കൊതിച്ചുവോ കാട്ടുപൂവേ..
ശൃംഗാരമോടെ ചിരിയ്ക്കുന്ന കാൽത്തള
നാദമാകാനും കൊതിച്ചുവോ നീ…..
ഏറ്റം പ്രിയസഖി രാധയ്ക്കു നൽകുന്ന
സ്നേഹം കൊതിച്ചുവോ കാട്ടുപൂവേ..
കണ്ണനോടൊപ്പമിരുന്നു കഥകളും
ചൊല്ലാൻ കൊതിച്ചുവോ കാട്ടുപൂവേ…..
നിന്നേപ്പോലെന്നുമീ ഞാനും കൊതിയ്ക്കുന്നു
കണ്ണന്റെ രാധയായ് തീർന്നിടുവാൻ..
എല്ലാം മറന്നൊരുമാത്ര പുണരുവാൻ
വല്ലാതെ ഞാനും കൊതിച്ചിടുന്നു….