Sunday, January 5, 2025
HomePoemsസ്മൃതികൾ. (കവിത)

സ്മൃതികൾ. (കവിത)

സ്മൃതികൾ. (കവിത)

അഭിലാഷ്  അഭി.  (Street Light fb group)
ഊഷരമായ താഴ് വരയിൽ ഒരു കുളിർമഴ പെയ്തുവെങ്കിൽ..
എന്നിലെ സ്മൃതിപൂകിയ കിനാവുകൾ ഒന്നൊന്നായി തളിർക്കും
കുളിരിന്റെ മേനിയിൽ ഒരു പൂവാക പൂത്തുലയും..
ചില്ലകളിൽ മിഥുനം കാതോർക്കും
നിറങ്ങളെ ചുംബനംകൊണ്ടു പൊതിയും
ശ്യാമയാമങ്ങളിൽ കൽപ്പടവുകളിൽ ചാരിയിരുന്ന് വാനമ്പാടിയുടെ മധുരം നിറയും പ്രേമസംഗതം കേൾക്കും..
മന്ദഹാസത്തിൻ മടിയിൽ മയങ്ങുമ്പോൾ
പഞ്ചമി തിങ്കളിൽ മൃദുമന്ത്രണം ചൊല്ലി അവളും..
RELATED ARTICLES

Most Popular

Recent Comments