രശ്മി. (Street Light fb group)
ഓർമ്മക്കുളത്തിലെ
അർത്ഥഗർഭങ്ങളിൽ
മറഞ്ഞു പോയ
മറവിയെ തേടിയാണ്
ഞാൻ യാത്ര പോയത്.
ആമ്പൽക്കാടുകളും
പരൽ മീനുകളും
വഴിമാറി യകന്ന
എന്റെ യാത്രയിൽ
ഓളം വെട്ടാത്ത
ജലപ്പരപ്പുകൾ മാത്രം.
നീലിമയുടെ ആഴമളക്കും തോറും
“മറവി”
അതെന്നിലേക്ക് പ്രതിധ്വനിച്ചു’
നിശ്ചലമാണത്;
സുന്ദരവും
നിഗൂഢതയിലെവിടെയോ
നീ മറച്ചുവെച്ചത്
ഞാൻ കണ്ടെത്തും വരെ.