Tuesday, March 31, 2026
HomePoemsതിരിച്ചറിവ് ..... (കവിത)

തിരിച്ചറിവ് ….. (കവിത)

തിരിച്ചറിവ് ..... (കവിത)

ബിജി തെക്കേവീട്ടിൽ. (Street Light fb group)
കണ്ടതൊക്കെയും വെറും മായക്കാഴ്ചകൾ ….
വസന്തമായി വന്നത്
വെറും കടലാസു പൂവുകൾ
നിറഞ്ഞു നിന്ന വർണങ്ങളും ….പൂവുകളും നിനച്ചിരിക്കാതെ പെയ്ത മഴയിൽ കുതിർന്നലിഞ്ഞു പോയി ….
ഇരുട്ടിന്റെ ഏതോ കോണിലിരുന്നു കണ്ടു കൂട്ടിയതൊക്കെയും
പാഴ് സ്വപ്‌നങ്ങൾ മാത്രം ….
ആത്മാവിനെ പൊള്ളിച്ച
വെറും സ്വപ്നങ്ങൾ ..
ഉള്ളിന്റെ ഉള്ളിൽ
ആരോ മന്ത്രിക്കുന്നു
സമയമായിരിക്കുന്നു ….
തിരിച്ചറിവിന്റെ പാതയിൽ
പാദമൂന്നുവാൻ ….
സ്വയം തെളിയിച്ച തിരിനാളവുമായ്
തുടങ്ങട്ടെ ഞാൻ
എന്റെ ജീവിത യാത്ര…
RELATED ARTICLES

Most Popular

Recent Comments