Wednesday, January 15, 2025
HomePoemsമധുവിധു. (കവിത)

മധുവിധു. (കവിത)

മധുവിധു. (കവിത)

പ്രമോദ്. (Street Light fb group)
കേതകീ ഗന്ധിയാം പൂവിൻ പരിമളം മേനിയിൽ
മെല്ലെ പടരെ,
വാസനതൈലങ്ങൾ കേശഭാരങ്ങളിൽ
വീശി തലോടി യിരിക്കെ .
നീരാള സാരിയിൽ മുങ്ങികുളിച്ചൊരു
നീൾമിഴിയാളന്റെ മുന്നിൽ
ലോലപൂമ്പാദസരങ്ങൾ,അണിഞ്ഞൊര പാദങ്ങൾ
മുന്നോട്ടുവെക്കെ,
മെല്ലൊന്നു കൺകൾ ഉയർത്തി ഞാൻ, കാമിനി
ഫുല്ലപ്രകാശം കണക്കെ ,
ഉള്ളിലൊതുക്കുമാ മന്ദസ്മിതം കാൺകെ
ഉൾപുളകം കൊണ്ടുലയെ.
മെല്ലെ പിടിച്ചെന്റെ ചാരത്തിരുത്തി ഞാൻ
ചുമ്പനം കൊണ്ട് പൊതിയെ.
തണ്ടൊന്നുലഞ്ഞൊരാ താമരപോലന്റെ
നെഞ്ചിലേക്കൊന്നവൾ ചാഞ്ഞു.
ധൃഷ്‌ണിജ്വലിക്കുമാ കൺകളിൽ ഞാനൊരു
ധൂസര സങ്കല്പം കണ്ടു .
മിന്നി തിളങ്ങുമാ ,സങ്കല്പമെന്നുടെ
നെഞ്ചിലേക്കൊന്നങ്ങു ചാഞ്ഞു .
പുഷ്പം വിരിച്ചൊരാ തല്പത്തിൽ മേനികൾ
സർപ്പങ്ങൾ പോലെ പിണയെ
ഭാവിയിലേക്കതാ പോകുന്നു ചിന്തകൾ
ഭരിതനിറം പൂണ്ടു മെല്ലെ.
RELATED ARTICLES

Most Popular

Recent Comments