Wednesday, January 15, 2025
HomePoemsപരാശ്രയം. (കവിത)

പരാശ്രയം. (കവിത)

പരാശ്രയം. (കവിത)

ജയദേവൻ. (Street Light fb group)
ചിറകു കുഴഞ്ഞു പറക്കും പക്ഷി –
യ്ക്കാശ്രയമൊരു ചെറുമരമല്ലോ..
അഭയം നൽകുവ താരായാലും
അശുവല്ലന്നന്നറിയേണം നാം….
തൊണ്ട വരണ്ടു വരുന്നവനുളളം
കുളിരേകാൻ തെളി നീർ നൽകും..
ചെറുമനതാണെങ്കിലുമവനെ നാം
ചെറുതായ് കാണല്ലൊരു നാളും….
സമ്പന്നതയുടെ നടുവിൽ വളർന്നൊരു
സ്വർണ്ണകിരീടമണിഞ്ഞാലും..
കാലൊന്നിടറിയവൻ വീണീടിൽ
തുണയായ് മറ്റൊരു കൈ വേണം….
വേണമതാശ്രയമെല്ലാവർക്കും
വസുധയിൽ വന്നു പിറന്നീടിൽ..
ശത്രുത വേണ്ടിനിയാർക്കും തമ്മിൽ
മിത്രമതായ് കരുതേണം നാം….
RELATED ARTICLES

Most Popular

Recent Comments