ശിവരാജ് കോവിലഴികം. (Street Light fb group)
ഹേ …പണ്ഡിത ശ്രേഷ്ഠാ;…
അളവുതൂക്കങ്ങളുടെ
പൊന്‍തുലാസിലെ
പരിമാണക്കണക്കുകളല്ല
പ്രണയം .
എഴുതപ്പെട്ട നിയമാവലിയുടെ
മാറാലകെട്ടിയ
നിയമക്കുരുക്കുമല്ല
പ്രണയം .
നീ തിരഞ്ഞ
സര്‍വ്വവിജ്ഞാനകോശങ്ങളില്‍
തളച്ചിട്ട കാമച്ചൂടല്ല
പ്രണയം.
നീ വില്പ്പനയ്ക്കുവച്ച
അക്ഷരങ്ങളിലെ
നിറംചേര്‍ത്ത
നുണകളല്ല
പ്രണയം.
ഒളിക്കണ്ണാല്‍ ഇരയേത്തേടുന്ന
വെറിപൂണ്ടനിന്റെ
ചിന്തകളല്ല
പ്രണയം.
അടച്ചിട്ട മുറിയിലെ
ഇരുണ്ടവെളിച്ചത്തില്‍
നീകണ്ട നീലകളല്ല
പ്രണയം.
അതിരുകള്‍ തിരിച്ച്
നീയുണ്ടാക്കിയ
ലിഖിതങ്ങള്‍
പ്രണയങ്ങളല്ല പണ്ഡിതാ ……
മനസ്സ് മനസ്സിനോട് പറയുന്നത്
ഇരുളിലും മഴവില്ലുതീര്‍ക്കുന്നത്
വിരഹത്തിന്റെ അഗ്നിയില്‍
വെന്തുപാകമാകുന്നത്
ഉടഞ്ഞ ശംഖിന് നാദം നല്കുന്നത്
കാതോരമെത്തുന്ന കാറ്റില്‍
കിന്നാരമറിയുന്നത്
മോഹങ്ങളുടെ ആഴക്കടലില്‍
സ്വപ്നങ്ങള്‍
മുത്തുകള്‍ കോര്‍ക്കുന്നത്
നനയുന്ന മിഴികളാല്‍
നന്മ ചൊരിയുന്നത്
നിശ്വാസതാളങ്ങളില്‍
കൂട്ടുചേരുന്ന
വഴിക്കണ്ണുകളുടെ
ജീവതാളങ്ങളില്‍
പ്രതീക്ഷകളാകുന്നത്
മനസ്സുകൊണ്ട് മഴനനയാനും
ഓര്‍മ്മകള്‍ കൊണ്ട്
കെട്ടിപ്പിടിക്കാനും
വിശ്വാസം കൊണ്ട്
ചുംബനമേകാനും
ഹൃദയം കൊണ്ട്
പുണരാനുമാകുന്നത്
ഹേ ,….പണ്ഡിതാ………….
നിന്റെ പ്രണയം വെറും
വില്പനച്ചരക്കല്ലേ ….
നിന്റെ പ്രണയലേഖനങ്ങള്‍
കഴുകന്റെ കണ്ണുകളല്ലേ .
ജീവനില്ലാത്ത
നിന്റെ നിയമങ്ങള്‍
കച്ചവട തന്ത്രം മാത്രമല്ലേ
നീ കണ്ണാടിക്കൂടില്‍
വലകളൊരുക്കുന്നത്
പ്രണയമല്ല പണ്ഡിതാ