സന്തോഷ് ആർ പിള്ള. (Street Light fb group)
“ഏകാന്തതയുടെ വാത്മീകത്തിലായ്
കാത്തു കാത്തിരുന്നു ഞാനെത്രകാലം
എന്നിട്ടുമെന്തേ വന്നില്ലയോമനേ
നിൻകനവിലിരിക്കുമീ പാന്ഥനെ
കാണാതെ കണ്ണിമ
ചിമ്മാതിരിക്കുവനെന്തിനെൻ
നെഞ്ചകം കീറിപിളർക്കുന്നുവോ
നിൻകൊഞ്ചലിലെന്തേ
വിരഹദുഃഖം
നീയാണുമുത്തേയവനു പഥൃം
അവനായിമാത്രം നിനക്കുജന്മം
മരണത്തിനാണോ
നമുക്കുജന്മം
മരിക്കാതിരിക്കാൻ
നമുക്കുചേരാം
വൃക്ഷത്തിലൊക്കെയും
പൂത്തുനിൽക്കും
വീണതൻ നാദതരംഗമെന്നും
വാടാതെ വീണുപൊലിഞ്ഞിടാതെ
പോരുകചാരത്തു,
പൊൻമയിലെ.
പൂത്തവികാര വിതുമ്പലിൽ നീ
എന്നെന്നുമീയെൻഹൃത്തടത്തിൽ
പൊൻകനിയായി ഞാൻകൂട്ടുകൂടാം.