അഭിലാഷ് അഭി (Street Light fb group).
ഇനിയവളെ കാണാൻ പോവുമ്പോൾ കുറച്ച് കുപ്പിവളകൾ കൊണ്ടുപോവണം..
കയ്യില്‍ ഉടച്ച് നോക്കണം ആർക്കാണിഷ്ടം കൂടുതലെന്ന്..
ഞാനാണെങ്കിൽ അവളുടെ കണ്ണിൽ മാരിവിൽ വിരിയുമായിരിക്കും
അവളാണെങ്കിൽ എന്നിൽ പിന്നെയും പ്രണയത്തിൻ ശ്രീരാഗമുതിരും..
അവളെയും കൂട്ടി നിലാക്കായൽ തീരത്ത് ഒരു വള്ളിക്കുടിൽ കെട്ടണം.
കൊച്ചോളങ്ങൾ കുഞ്ഞിളംകാറ്റിന് ഉമ്മവെക്കുന്നത് നോക്കിയിരിക്കേ..
അവളോട് പറയണം ഒരുനാളും തീരാത്ത സ്വപ്നങ്ങളെക്കുറിച്ച് ..
പെയ്ത് തീരാത്ത മോഹങ്ങളെക്കുറിച്ച്..
മാനത്തെ മഴവില്ലിനാൽ തീർത്ത നിറമാർന്ന പന്തലിൽ
മനസ്സിൽ കോർത്ത താലിച്ചരട് നിന്നെ അണിയിക്കും.
സിന്ദൂരച്ചാർത്ത് അഴകാർന്ന നിൻ തളിർ നെറ്റിയിലും.
പ്രണയമേ നീ മാത്രം എൻ അകതാരിൽ… നീ മാത്രം..