Friday, December 27, 2024
HomePoemsവെറുമൊരുപെണ്ണ്. (കവിത)

വെറുമൊരുപെണ്ണ്. (കവിത)

വെറുമൊരുപെണ്ണ്. (കവിത)

ഷാബി. (Street Light fb group)
ഇനിയില്ലൊരു തുള്ളി മഷിയെന്നുടെ ….
തൂലികതുമ്പിലായ്…
ഈ വഴിത്താരയിലായ്. ചേതനയറ്റ് പിടഞ്ഞു വീണൊരെൻ പെങ്ങൾ തൻ…
വയറുപിളർത്ത കാരിരുമ്പിലൂടൊഴുകിയ…
ചുടുനിണമാലെഴുത്തു തുടങ്ങുകയാണു ഞാനും.
അവളുടെ വൻചതിയുടെ പുരാണങ്ങളെ കുറിച്ച്. .
പാതിവൃത്യത്തിൻ കളങ്കമായവളുടെ ധാർഷ്ട്യത്തെ കുറിച്ച്..
ത്വരയടങ്ങാത്ത അവളുടെ കാമദാഹത്തെ കുറിച്ച്…ആഹാ…..
നാരിയായ് പിറന്നതോ,നരനെ നൊന്തു… പ്രസവിച്ചതോ…? അവളുടെ തെറ്റ്.!!
നാരായത്താലെഴുതി വച്ചു കാലങ്ങളായി
നാരിയാമവളുടെ നന്ദികേടിൻ ചരിത്രങ്ങൾ.
മനുസ്മൃതി തൻ സുന്ദരസൂക്തമെവിടെ…?.
മുലപ്പാലമൃതെന്നു ചൊല്ലിയ പുത്രരെവിടെ?
പെറ്റമ്മയുടെ അപദാനങ്ങൾ ആവോള … മെഴുതിയ കവികളെവിടെ…?
മുലപ്പാലു നുണഞ്ഞൊരു മാറിലേക്ക്
കാമകണ്ണെറിയുന്ന നീയോ ..പുരുഷൻ??
പെണ്ണിന്റെ മകനാണു നീയും പുരുഷാ…
അവളുടെ ചോരയാണു നിനക്കു… നീയാവാൻ ജീവനേകിയതും ….
മാറേണ്ടതുണ്ട് അതവളുടെ വസ്ത്രമല്ല…
മാറേണ്ടതു നിന്റെ മനോഭാവമാണ്..
പ്രശ്നമവളുടെ താരുണ്യമേറും വർണ്ണമല്ല..
പ്രശ്നം നിന്റെ കറുത്ത മ്ലേച്ഛ മനസ്സാണ്…
അസമയമെന്ന സമയമുണ്ടോ.. മനുജാ.. തണലായൊരാങ്ങളയുണ്ടെങ്കില്..പെണ്ണിന്
അവളൊരു വാത്സല്യമാണ് അമ്മയുടെ…
അവളൊരു സ്നേഹമാണ് ഭാര്യയുടെ. ..
അനുരാഗമാണവളൊരു കാമുകിയുടെ. .
അനുകമ്പയേറുന്നൊരു പെങ്ങളാണെടോ..
അലിയുന്ന സ്നേഹംതൂകുന്ന മകളാണെടാ
അവളൊരു വെറും പാവം പെണ്ണാണെടോ….

 

RELATED ARTICLES

Most Popular

Recent Comments