അരുൺകുമാർ. (Street Light fb group)
ഇന്നോളം തേടിയ അനുരാഗ സ്വപ്നങ്ങൾ..
കുന്നോളം, നെഞ്ചോരം തന്നൊരുത്തി…
ഇതു വരെ മൂളാത്ത പ്രണയമാം ഗാനത്തിൽ
അതുവരെ കേൾക്കാത്ത രാഗഭാവം..
മേഘമൽഹാറിൻറെ ഈണത്തിനൊത്തന്ന്
കേഴുന്ന വേഴാമ്പൽ തൻ മുന്നിലെത്തി…
ഇനി മായല്ലേ എന്നിൽ നിന്നകലല്ലേ _
നീ തന്ന പുനർജനീ മന്ത്രങ്ങൾ
പാഴായിപ്പോവാനിടവരല്ലേ…
ഏതോ അജ്ഞാത ശക്തി തൻ പ്രേരണ –
നിന്നിൽ നിന്നെന്നിലേക്കൊഴുകിവന്നു.
നിൻ മിഴികളിൽ ചിതറുന്ന രാഗ ബിന്ദുക്കൾതൻ –
നിഴലിലാണിന്നെൻറെ ഹൃദയഗീതം..
ഇന്നീ മടിത്തട്ടിൽ, നുണക്കുഴി കവിളുകളിൽ –
ഇണതെറ്റി വീണൊരാ കേശഭാരങ്ങളിൽ –
തഴുകി തലോടി, ഞാൻ മൃദുവായ് പുണർന്നോട്ടേ..
നം ജീവൻ തുടിയ്ക്കും നിൻ ഉദരത്തിലും..
ഗതകാല സ്മരണകൾ മറതേടി പോകട്ടെ…
ഗാഥകൾ പുത്തനാം ഗാനങ്ങൾ തേടട്ടെ…
ഇവിടെ ഞാനും, നീയും ഇഴചേർന്ന് നെയ്തൊരാ-
നന്മുടെ സ്വപ്നവും
കല്പാന്തകാലത്തിലലിഞ്ഞിടട്ടേ….🙂