Thursday, December 12, 2024
HomePoemsവേണുഗാനം. (കവിത)

വേണുഗാനം. (കവിത)

വേണുഗാനം. (കവിത)

സുജ സുജിത്.
അതിമൂകമാമെൻ ആത്മാവിൽ
വിടർന്നൊരാ വേണുഗാനം,…
വാസര സ്വപ്നത്തിൻ ചിറകുകളേകിയ…..
വേണുഗാനം…….ആ വേണുഗാനം….
( _)
രാഗങ്ങളോരോന്നും പാടുമീ ഗായകൻ …
സാഗര നീലിമ പോൽ ..
പഞ്ചമം പാടുന്ന കുയിലേ ….നീ ഒന്നു പാടുമോ …
വേണു ഗാനം….. ഞാനൊന്നുകേൾക്കട്ടെ ….
ആ വേണുഗാനം…………..
(_)
പറന്നു പോകും ശലഭങ്ങളേ…….
നൃത്തം വെയ്ക്കും മയിലുകളേ…..
പുലരിമഞ്ഞേറ്റു പൂഞ്ചോലതീരത്തു …
വിടരുന്നൊരാ വേണുഗാനം …..
ഞാനൊന്നു കേൾക്കട്ടെ ആ വേണുഗാനം ….
(_)
RELATED ARTICLES

Most Popular

Recent Comments