HomePoemsഅടുപ്പ്. (ഗദ്യകവിത) Poems അടുപ്പ്. (ഗദ്യകവിത) അടുപ്പ്. (ഗദ്യകവിത) By admin February 18, 2017 0 2163 Share FacebookTwitterPinterestWhatsApp രശ്മികേളു. (Street Light fb group) ഒറ്റക്കിരിക്കുമ്പോൾ കത്തിയാളുന്ന ഏകാന്തതയാണ് അടുപ്പ്… ഓർമ്മകൾ തൂവി വീണു തീ കെടുമോ എന്ന് ഭയന്ന് ജീവിതത്തിന്റെ മൂടിയൽപ്പം തുറന്നു വയ്ക്കുന്നു… സൂക്ഷിച്ചു ചെവിയോർത്താൽ കേൾക്കാം തിരക്കിൽപെട്ട് സ്വയം വെന്തുപോകുന്ന പിടപ്പ്… ‘കഞ്ഞിയായോ അമ്മേ..’ എന്ന ചോദ്യത്തിലാവണം സ്വയം വാർന്നു വച്ച്, തീയായിരുന്ന കാലത്തെ കെടുത്തിക്കളയുന്നത് ‘അമ്മയ്ക്കെന്താ ജോലി’ എന്ന ചോദ്യത്തിലേക്ക് ‘അമ്മയ്ക്ക് പണിയൊന്നുമില്ലെന്ന് ‘ തണുത്തുപോയ ചില ഉത്തരങ്ങൾ നേരംപോക്കിൽ ചിരിക്കുന്നു വായിൽക്കിടന്നു പിടയുന്ന ഓരോ ഉരുളയിലും എഴുതി വച്ചതു വായിച്ചോ…? സ്വയമെത്ര എരിഞ്ഞാലും വേവാനല്ലാതെ വേവിക്കാനറിയാത്ത പെണ്ണാണ് തീയെന്ന്…?! Share FacebookTwitterPinterestWhatsApp Previous articleപ്രീയ സഖാവിന്… (ചെറുകഥ)Next articleവേണുഗാനം. (കവിത) adminhttp://usmalayali.com RELATED ARTICLES Poems രാരീരം കുഞ്ഞേ… രാരീരം. February 16, 2026 Poems അമ്മമാർ കാണപ്പെട്ട ദൈവങ്ങൾ . May 9, 2025 Poems തീച്ചൂട്. April 16, 2025 Most Popular നാസിയ ഹാരിസ് വധക്കേസ് പ്രതി ജയിലിൽ മരിച്ച നിലയിൽ . March 28, 2026 സതേൺ കാലിഫോർണിയയിൽ അണലി കടിയേറ്റ് രണ്ടാമത്തെ മരണം; ജാഗ്രതാ നിർദ്ദേശം . March 28, 2026 ഗർഭഛിദ്ര ഗുളികകളുടെ ഓൺലൈൻ വിൽപ്പനയ്ക്കെതിരെ യുഎസ് സെനറ്റർമാർ; ഇന്ത്യയിലെ വിതരണ ശൃംഖലയെക്കുറിച്ചും മുന്നറിയിപ്പ്. March 28, 2026 യുഎസ് കറൻസി നോട്ടുകളിൽ ട്രംപിന്റെ ഒപ്പ് വരുന്നു; ചരിത്രത്തിലാദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റ് . March 28, 2026 Load more Recent Comments