ബിന്ധ്യമോഹൻ. (Street Light fb group)
തീരങ്ങളിൽ നിന്നും
വീണ്ടും തീരങ്ങൾ തേടി
യാത്രയാവട്ടെയിനി.
ഇനിയും വരാമീ തീരത്തിൻ
ഊഷ്മള സൗഭഗം
വീണ്ടും നുകരാനായ്!
എത്രയോ ഹേമന്തങ്ങൾ
എത്രയോ വസന്തങ്ങൾ
ശിശിരങ്ങൾ, ഗ്രീഷ്മങ്ങൾ
പിന്നെയെത്രയോ വർഷങ്ങളും
ശാരദ സന്ധ്യകളും
കണ്ടു കണ്ടങ്ങിനെയീ
ജീവിതയാത്രയ്ക്കിടയിൽ
കണ്ടുമുട്ടീടാമിനിയും
എന്നെങ്കിലുമൊരു നാളിൽ
വീണ്ടും നമ്മൾ തമ്മിൽ!
ഇനി യാത്ര തുടരടട്ടെ!
വീണ്ടും കണ്ടു മുട്ടീടാനായി