ജയമോൾ വർഗീസ്. (Street Light fb group)
പ്രണയമാണെനിക്ക് നിന്നോട്..
എപ്പോഴോ… അറിയാതെ..
എന്നിലെ … എന്നിലലിഞ്ഞ നിന്നോട്….
അടങ്ങാത്ത പ്രണയം…
ഞാൻ കാണാതെ… പതുങ്ങി വന്ന്
നിന്നെ തഴുകി …ഓടിയകലുന്ന…
തെന്നലിനോടും എനിക്ക് പ്രണയമാണ്…
നിന്റെ വേവുകളെ തണുപ്പിച്ചാറ്റുന്ന…. നനുത്ത മഴ തുള്ളികളോടും പ്രണയമാണെനിക്ക്…
നിന്റെ വിരലുകൾക്കിടയിൽ
ഒതുങ്ങിക്കൂടുന്ന…
നിന്റെ വരികളെ പ്രസവിക്കുന്ന
നിന്റെ തൂലികയോടും… പ്രണയമാണെനിക്ക്…
നിന്റെ നെറ്റിയിലേയ്ക്കൂർന്നു വീഴുന്ന… മുടിയിഴകളോടും …
നിന്റെ നാസിക തുമ്പിൽ പൊടിയുന്ന.. വിയർപ്പുകണങ്ങളോടും..
പ്രണയമാണെനിക്കെന്നും…
നിന്റെ നെഞ്ചിലെ വിപ്ളവ തുടിപ്പിനോടും…
നിന്റെ ഞാനെന്ന ഭാവത്തോടും… പ്രണയമാണെനിക്കെന്നും..
നീ നടന്ന വഴിയിടങ്ങളോടും..
നീചവിട്ടിയ പുൽനാമ്പിനോടും…
നിനക്ക് തണലേകിയ.. ഗുൽമോഹറുകളോടും… പ്രണയമാണെനിക്ക്…
നിന്റെ കണ്ണിലെ കുസൃതി തിളക്കത്തോടും..
നീ നൽകിയ ചുടുചുംബനങ്ങളോടും….
തിര പോൽ… അടങ്ങാത്ത പ്രണയമാണെനിക്ക്…
നിന്നെപ്പോലെ…. നിന്റെ മൗനങ്ങളേയും..
നീ ഒളിപ്പിക്കുന്ന കപടതകളേയും…
നിന്നിലെ കുഞ്ഞു കാക്കപ്പുള്ളിയെ പോലും..
ഞാൻ അറിയാതെ… അറിയാതെ..
പ്രണയിച്ചു പോവുന്നു..
അതേ.. വെറും.. വെറുതെയെന്നറിഞ്ഞൊരുപ്രണയം
വ്യർത്ഥമെന്നറിഞ്ഞൊരു പ്രണയം..