സൗമ്യാ ബായ്. (Street Light fb group)
നാം കൊരുത്തത്…
ഹൃദയങ്ങളായിരുന്നില്ല,
ഒരേ സ്വരത്തിൽ മിടിച്ച
പ്രാണനുകളായിരുന്നു.
നാം നെയ്തത്…
സ്വപ്നങ്ങളായിരുന്നില്ല,
ജീവിതഗന്ധിയുള്ള
സുവർണ്ണനൂലിനിഴകൾ.
നാം നടന്നത്…
കാല്പനികതകളിലുമല്ല,
നേര്കാഴ്ചകളുടെ
വിസ്മയങ്ങളിൽ.
നാം പൊഴിഞ്ഞത്…
രണ്ടിതളുകളായല്ല,
ഒരേ പനിനീർപ്പൂവിന്റെ
ഒരേ ദളങ്ങളായി.
നാം അടർന്നത്…
ശിശിരത്തിലല്ല,
രക്തവാർന്നുമരവിച്ച
ഒരു പുലർകാലത്തിൽ.
ഒന്നായി കൊരുത്തവ…
രണ്ടായടർന്നപ്പോൾ,
പിടഞ്ഞ പ്രാണനേ
നിലയ്ക്കുമോയീ രക്തപ്രവാഹം ?