ടി.കെ. രഘുനാഥ്. (Street Light fb group)
മണ്ണിന്റെ നെഞ്ചുതുരന്ന് ജീവാമൃതത്തിലേക്ക്, ഒരു കുഴൽബന്ധം,
ജലഗർഭത്തിന്റെ ബീജാങ്കുരംവരെ ആഴത്തിൽ മുറിവുണ്ടാക്കി,
അത് നീണ്ടുകിടക്കുന്നു,
നെഞ്ചിലേക്ക്പഴുത്ത
കുഴലടുക്കുകളുടെ ഭാരം,,,,
ഹൃദയത്തിൽനിന്ന് കരുണയില്ലാതെ കുത്തിയെടുക്കുന്നു മുലപ്പാൽ,,,,
കുഴൽക്കിണർ,
ഭൗമനിഗ്രഹണത്തിന് സാധാരണക്കാരനു കൊടുത്ത അവസാനത്തെ ആയുധം ….
ലോകത്തിന്റെ ചിറകിന്
വരംവാങ്ങിയ വേഗം……
കാലം, നാം മറന്നമണ്ണിന്റെ ഉയരവും താഴ്ചയും കണക്കുവച്ചു കീഴ്പ്പെടുത്തിയും,
പാതയോരങ്ങളിൽഅളിഞ്ഞ മൃതദേഹങ്ങൾ ചിതറിയെറിഞ്ഞും ,
വേഗംപോരായ്മയുടെ വേഗംതേടി കുതിച്ചു കൊണ്ടേയിരിക്കുന്നു.
വേഗം ,ക്രമംതെറ്റിയ ഘടികാരസൂചി പോലെ….
മത്സരത്തിനു വന്ന ആമ….. രൂപംമാറിയമുഖങ്ങൾക്ക് വേണ്ടി മുൻവിധികളെ പ്രണയിച്ചവൾ …
അത് ചക്രങ്ങളും തുഴകളും
ചിറകുകളും വെടിഞ്ഞ്
മനുഷ്യരിലൂടെ യാത്രതിരിച്ചു…..
അവിടെ,
ഉപേക്ഷിച്ചുപോയ പഴയൊരുപാതയുടെ ഓരംപറ്റിയചരിഞ്ഞു കമിഴ്ന്ന
‘ഗോസ്ലോ ‘ ബോർഡിന്റെ മുഖത്തേയ്ക്ക് വേഗംതേടിയ കിണറുകളിലെ അരഞ്ഞപാറകൾ ഒഴുകിയൊലിച്ചു …