ദീപാസജിത്ത്. (Street Light fb group)
വേനലിൽ വരണ്ട മഴയിലൂടെ
ഞാനാ പൂമരച്ചോട്ടിലെത്തി
പണ്ടു കുശലം പറഞ്ഞ ഇലകളും
നനത്ത സ്പർശം നൽകിയ
പൂക്കളും ഓർമ്മയാവുന്നു….
വിശേഷങ്ങൾ ചോദിച്ച് എന്നെ
പേരെടുത്തു വിളിച്ചിന്ന കാറ്റു പോലും
ഋതുവോരോന്നു മാറവേ
വരവേ നിലച്ചുപോയി…
സ്മൃതി ചിന്തകളുടെ ഉണങ്ങിയ
ഇലകൾ ചുറ്റും ചിതറിക്കിടക്കുന്നു
നിന്നോടൊത്തുള്ള ഒരു പിടി
ഓർമ്മകൾ മാത്രം ഞാനെടുക്കുന്നു
മനസിന്റെയുള്ളിൽ ഒരു നേരത്ത
വിങ്ങലായൊതുക്കി വയ്ക്കാൻ …
വീണ്ടുമെത്തിയത് ഈ കുളിരോടു
ചേർന്ന് നിൽക്കാനാണ്..
പക്ഷെ വാക്കുകൾ , അക്ഷരങ്ങൾ
മൗനം
യാത്ര ചൊല്ലി നടന്നപ്പോൾ വീശിയടിച്ച
കാറ്റിൽ ഒരു ചെമ്പക പൂവ്
കൊഴിഞ്ഞു വീണു….”