Monday, December 2, 2024
HomePoemsഭ്രാന്തമായഓർമ്മകൾ (കവിത).

ഭ്രാന്തമായഓർമ്മകൾ (കവിത).

ഭ്രാന്തമായഓർമ്മകൾ (കവിത).

ഷാബി (Street Light fb group).
ഒരു മാത്ര പോലും മിന്നിമറയാതെ..
യില്ലൊരിക്കലും സഖീ…
സപ്തവർണ്ണങ്ങൾ തോൽക്കും നിൻ..
പൂമുഖമെൻ തോഴീ…
കൺതടത്തിലെന്നും കാത്തു… വെക്കുമൊരഗ്നിസ്ഫുലിംഗം നിൻ വദനം…
കടൽത്തിര കരയോടെന്ന പോലെ ക്ഷണ..
നേരം പോലുമകലാനാവില്ലെനിക്കീ…
മാരിവില്ലഴകേറുമെന്നുടെ പ്രേയസിയേ…
ചാരുരൂപിണി നമ്രമുഖീ തേടുന്നു ഞാനീ..
യാമ്പൽ കടവിൽ നിന്റെ വരവതിനായ്…
എൻ കനവുകൾക്ക് നിറമണിയിയിച്ചവളെ.
ചിത്തമെന്നുടെ കവർന്നെടുത്തു ..നീ…
അകലേക്ക് മാഞ്ഞതെന്തേ ധൃതിയിൽ..
ഹൃത്തിലായൊരു പിടിയോർമ്മകൾ തന്നു…
പാടെയകന്നതെന്തിനോ …
ഇന്നീ വാകമരചോട്ടിലൊരു….
നോവുപാട്ടായുറങ്ങയാണു ഞാനും. ..
നീലനിശീഥിനിയിലൊരു ഭ്രാന്തുമായി. ..
പാടിയലയാറുണ്ടെന്നിലെ…കാമുകൻ..
വരും ഒരു നാളിൽ നീയെന്നുടെ ചാരെയെന്നോർത്ത്…കാലങ്ങളേറെയായ്…

 

RELATED ARTICLES

Most Popular

Recent Comments