അബു നുഹ.
വരുവിൻ വായിക്കുവിൻ
കൂട്ടരെയെൻ ആയുസ്സിൻെറ
പുസ്തകം….
എന്താണിങ്ങനെ ഒരു ഗ്രന്ഥം
എങ്ങും കണ്ടില്ലിത്രയും സമഗ്രം ….
ചെറുതും വലുതും ഒന്നിനെയും
ഒഴിവാക്കിയില്ലല്ലോ അതിലെ തൂലികക്കാർ …
ഇടതു കയ്യിലിതു കിട്ടിയപ്പോഴേ
അറിഞ്ഞു ഉള്ളടക്കം…
വലതു കയ്യിലായിരുന്നെങ്കിൽ വല്ലതുമുണ്ടായേനേ ആശ്വസിക്കാൻ…
വരുവിൻ വായിക്കുവിൻ കൂട്ടരെയെൻ
ആയുസ്സിൻെറ പുസ്തകം…
മാലാഖമാരെ,
ഇരു തോളത്തിരുന്നു
മത്സരിച്ചെഴുതുകയായിരുന്നുവോ നിങ്ങൾ..
ഞാനിത്ര കാര്യങ്ങൾ
ചെയ്തെന്നോ…
ഈ ഒരായുസ്സു കൊണ്ട്…..
നന്മയൊട്ടും പകർക്കപ്പെട്ടില്ലെന്നുണ്ടോ
അതൊ ഗുണമെന്നു കരുതിച്ചെയ്തതും തിന്മ തന്നെയോ…
വരുവിൻ വായിക്കൂവിൻ കൂട്ടരെയെൻ
ആയുസ്സിൻെറ പുസ്തകം…
എന്താണിങ്ങനെ ഒരു ഗ്രന്ഥം
എങ്ങും കണ്ടില്ലിത്രയും സമഗ്രം…
ഇതെൻ ഭാഗഥേയത്തിൻെറ
പട്ടയമാകൂന്നു
ഇനിയാവില്ല ഒരു വെട്ടിത്തിരുത്തിതിൽ…
വരുവിൻ വിയിക്കുവീൻ കൂട്ടരെയെൻ
ആയുസ്സിൻെറ പുസ്തകം….
എന്താണിങ്ങനെ ഒരു ഗ്രന്ഥം
എങ്ങും കണ്ടില്ലിത്രയും സമഗ്രം…