ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി : ഇ അഹമ്മദ് എംപിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. മുസ്ലിം സമുദായത്തിന്റെ ശാക്തീകരണത്തിന് ശ്രമിച്ചയാളാണ് ഇ അഹമ്മദെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്നു രാവിെല എട്ടുമുതല്‍ ഡല്‍ഹിയിലെ അഹമ്മദിന്റെ വസതിയില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വയ്ക്കും. അതിനുശേഷം പ്രത്യേക വിമാനത്തില്‍ മൃതദേഹം കരിപ്പൂരിലെത്തിക്കും. കോഴിക്കോട് ലീഗ് ഹൗസിലും പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം സ്വദേശമായ കണ്ണൂരില്‍ കബറടക്കും.