Thursday, June 20, 2024
HomePoemsഇന്നലെ ആ മഴയൊന്ന് എത്തി നോക്കി. (കവിത)

ഇന്നലെ ആ മഴയൊന്ന് എത്തി നോക്കി. (കവിത)

ഇന്നലെ ആ മഴയൊന്ന് എത്തി നോക്കി. (കവിത)

രശ്മി. (Street Light fb group)
കുറ്റപ്പെടുത്തലുകളിൽ
മനം നൊന്താണവൾ
ആ മരപ്പൊത്തിലൊളിച്ചത്.
കണ്ണീർ പെയ്ത്തും
കുത്തിയൊഴുക്കുകളും
അവനിഷ്ടമായിരുന്നില്ല.
പ്രണയ കുംഭത്തിൽ മധുനിറച്ച-
വളെത്തുമ്പോഴെല്ലാം
മറ തീർക്കുമായിരുന്നവൻ.
അവളില്ലാതെ,
ഇന്നവനൊരു വരണ്ട
നാവു മാത്രം.
ഇടയ്ക്ക്;
ഉഷ്ണ നിശ്വാസങ്ങൾ കൊണ്ടവനെ യവ –
ളോർമ്മപ്പെടുത്തി.
കൊലുസിന്റെ കിലുക്കത്തി-
ലവനുണർന്നിരുന്നു.
ഒടുവിലൊരു ;
മിന്നലിന്റെ നുറുങ്ങുവെട്ടത്തി –
ലവനെ തേടിയവൾ വന്നപ്പോഴേക്കും
അവനാ ഒടുവിലത്തെ
മരവും മുറിച്ചിരുന്നു.

 

RELATED ARTICLES

Most Popular

Recent Comments