Wednesday, January 15, 2025
HomePoemsഭ്രഷ്ട. (കവിത)

ഭ്രഷ്ട. (കവിത)

നീലാംബരി. (Street Light fb group)
അന്ധകാരത്തിന്റെ കൂരിരുൾ
പടർപ്പിൽ ഭ്രഷ്ടയായി അലയുന്നവൾ
പിച്ചവച്ചു നടന്നൊരു തറവാട്ടിൽ
നിന്നും ഭ്രഷ്ടയാക്കപ്പെട്ടവൾ
കാലം അവളിൽ ചാർത്തിയ കുറ്റം
എന്തെന്നറിയാതെ ഭ്രഷ്ടയായി
അലയുന്നവൾ…
കൈത്താങ്ങായ് കൂടെ നടന്നവർ
പിന്തിരിഞ്ഞൊന്നു നോക്കാതെ
പടിയടച്ചു പിണ്ഡചോറ് ഏകി
അവൾക്കായ്..
പിച്ചുവെച്ചു നടന്ന തറവാട്ടു മുറ്റത്തെ
സുഖമുള്ള ഓർമ്മകളെ മാറോടു
ചേർത്ത് , ദുഃഖ സ്‌മൃതികളാൽ
ഇടനെഞ്ചു പൊട്ടിയും ഭ്രഷ്ടയായ്
അലയുന്നവൾ…
അവൾ ഭ്രഷ്ട….
RELATED ARTICLES

Most Popular

Recent Comments