Thursday, June 20, 2024
HomePoemsഒരിയ്ക്കൽ കൂടി. (കവിത)

ഒരിയ്ക്കൽ കൂടി. (കവിത)

ഒരിയ്ക്കൽ കൂടി. (കവിത)

വിപിന്‍ രാജ് ആര്‍. സ്. (Street Light fb group)
തരുമോ ഇനി കാലം എനിയ്ക്കായ്
നിന്റെ ഹൃദയത്തിൽ ഒരു ജന്മം കൂടി
ബാല്യത്തിൽ എന്നോ തട്ടിതെറിച്ചൊരു
കുന്നിമണിചെപ്പു നിറയ്ക്കാൻ
പുസ്തകസഞ്ചിയും തോളിൽ ചുമന്നിനി
കൂട്ടരുമൊത്തൊന്നു സ്കൂളിൽ കയറണം
ഇടവേളയാകും പോൾ ഓടി തിമിർക്കണം
ചങ്ങാതിമാരൊത്തു ആടി കളിയ്ക്കണം
കൊയ്ത്തു കഴിയുന്ന പാടവരമ്പത്തു
തത്തമ്മ കാണുവാൻ പാത്തു നടക്കണം
കുയിലിണ പെണ്ണിന്റെ നാദത്തിനോടൊപ്പം
കൂകി വിളിച്ചൊന്നു പൊട്ടിച്ചിരിയ്ക്കണം
ആകാശം കാണാതെ വയ്ക്കും മയിൽപീലി
പുസ്തക നടുവിലായ് പെറ്റുപെരുകണം
മാനത്തു നിറയുന്ന മഴവില്ല് കാണുമ്പോൾ
ഹൃദയം നിറഞ്ഞൊന്നു പുഞ്ചിരി തൂകണം
തരുമോ ഇനി കാലം എനിയ്ക്കായ്
ഈ ഭൂമിയിൽ ഒരു ജന്മം കൂടി ….
RELATED ARTICLES

Most Popular

Recent Comments