Wednesday, March 26, 2025
HomePoemsപൂർണ്ണത. (കവിത)

പൂർണ്ണത. (കവിത)

പൂർണ്ണത. (കവിത)

അനുകൃഷ്ണ. (Street Light fb group)
വരിക.. വരികയെൻ മാറിലമർന്നു
കിടക്കുക നീ
മൃദുലമാം നഗ്നമേനിയിലെൻ
വിരലുകൾ നൃർത്തമാടിയും
ചുംബനപ്പൂക്കളാൽ മേനിയെ
മൂടിയും
എന്നിലെയെന്നെയറിയട്ടെ ഞാൻ
കൊതിയാണ് നിന്നെപ്പുണരുവാൻ
നിൻമേനിയെൻ മെയ്യോടു
ചേർക്കുവാൻ
എന്നിലെ ഞാനാണു നീ
പ്രണയവും മധുരവും നീതന്നെ
നിന്നിലാണെന്റെ പൂർണ്ണത
നിന്നിലാണെന്റെ പ്രതീക്ഷയും
വാക്കിനും വരികൾക്കുമപ്പുറം
ആഴിയിൽ അലപോലെ
അനന്തതയിലൊളിക്കാതെ
നിറയുന്ന പ്രേമമായ്
നിറവാർന്ന സ്നേഹമായി
നീയുമായുള്ള ബന്ധം..!
വരിക വരികയെൻ മാറിലമരുക നീ
കുഞ്ഞിളംചുണ്ടാൽ നുകരുക
അമ്മിഞ്ഞപ്പാലാം പീയൂഷം
മതിവരുവോളം ഉണ്ണുക പൈതലെ..!
മുറിഞ്ഞകന്നോരു പുക്കിൾകൊടിക്കും
മേലെയല്ലോ നീയുമായുള്ള ബന്ധനം
നിനക്കു ജീവനായ് ചുരത്തുമെൻ
നിണത്തിലും അമ്മതൻ
പ്രാണനും വാത്സല്യവും
നിറഞ്ഞിരിപ്പുണ്ടല്ലോ കൺമണി..!!
RELATED ARTICLES

Most Popular

Recent Comments