ശ്രീമോൾ. (Street Light fb group)
ഒടുവിലീക്കാറ്റുമകന്നടങ്ങിടുമ്പോൾ
ശാന്തം! ജീവിതവീണയിൽ പാടണം
ഒടുവിലീ വീട്ടിൽനിന്നരാമറയത്ത്
പോകിലും,നിൻ വിരൽത്തുമ്പുപിടിക്കണം.
ജന്മാന്തരങ്ങൾ തൻ ചുംബനമേറ്റു നിന്റെയി –
മാദകപ്രണയത്തിൽ തുമ്പിയായ് പാറണം.
കാറ്റും കടലുമിരമ്പിക്കുതിക്കുന്ന സായന്തന –
ത്തിന്റെ ശീതളഛായയിൽ, നിൽക്കവെ,
ഉള്ളിൽ തുളുമ്പുന്നു അനുരാഗ ഗീതകം.
എത്ര പവിത്രം ! പുരാതനം !
നമ്മൾ തന്നിച്ഛ ; നിരാകാരകാലമേ,
നീയിതിൽ കാവലാളാകുക….