Thursday, November 28, 2024
HomePoemsനീ ഭയംപേറുംമൃത്യുതന്നെ.. (കവിത)

നീ ഭയംപേറുംമൃത്യുതന്നെ.. (കവിത)

നീ ഭയംപേറുംമൃത്യുതന്നെ.. (കവിത)

റ്റോം അലക്‌സ്. (Street Light fb group)
ഭയമെൻറെമനസ്സിനെ കരാളസർപ്പംപോൽ
ചുറ്റിവരിഞ്ഞ് തിളയ്ക്കുന്നദൃഷ്ടിയാലാസന്ന
മാമൊരു മൃത്യുനോട്ടത്താൽ തുളയ്ക്കുന്നു…!
‘നീ’യാരെന്ന ചോദ്യമെനിക്കുനേരെ
രക്ഷാമാർഗ്ഗങ്ങൾകൊരുത്തെടുത്ത വിഷപ്പല്ലുകൾഞെരിച്ചമർത്തിചോദിക്കുന്നു…!
ആരുമോതിയിട്ടില്ലിതുവരെയതിനുത്തരമെങ്കിലും,
ചത്ത’അഹ’മാരെന്ന് ചൊല്ലിയൊഴിഞ്ഞൊട്ടധികംപേർ.!
വർണ്ണങ്ങളാണെന്നുമല്ലെന്നും തർക്കങ്ങൾ,
കറുപ്പുംവെളുപ്പും മാത്രമെന്നൊരുകൂട്ടർ..!
ഓർമ്മച്ചരടിന്റെയറ്റത്താണ് ‘ആദി’യെന്നും,
മിഴിനീർപരലുകളവിടെ’അനാദി’യായുണ്ടെന്നും.!
സുഖത്തിൻമധുരവും,കദനചവർപ്പും,
എരിവേറുംകാമവുമല്ലതിൻരുചിഭേദമെന്നും.!
നിസ്സംഗമാമുപ്പുരസമണുരൂപമാർന്നിരിക്കും
നിത്യനിതാന്തസുഷുപ്തഭാവമാണുപോലും..!
എന്നിട്ടുമറിയില്ല’നീ’യാരെന്നത്,ഒരുവേള,
മൃത്യുവിൻനശ്വരസ്ഥൂലഭാവമതായേക്കാമത്രേ.?
RELATED ARTICLES

Most Popular

Recent Comments