അനിത. (Street Light fb group)
വ൪ഷമേ നീ പെയ്തിറങ്ങിയോ
വസന്തമകലെ കൂടണഞ്ഞു
കാലം മറന്ന ഹിമശകലങ്ങളിവിടെ
കാത്തുനിൽപൂ ഒരു കാതലായ്…
കണ്ണുചിമ്മുന്ന വ൪ഷമണിമുത്തുകൾ
മാരിവിൽ തൂകി വ൪ണ്ണങ്ങളായ്
വാനിെ൯റ താഴ്വരയിൽ ചായങ്ങൾ കൊണ്-
ടൊരു ശില്പം മെനഞ്ഞപ്പോൾ….
ഊതിയുരിക്കിയ കാരിരുമ്പു കൊണ്ടു നീ-
യതിൻ ഇരുകൈകളും മുറുകെ വലിച്ചുകെട്ടി.
ആ മിഴികളിൽ നിൻ വിരലിനാൽ
കരിമഷി തൂകവെ നിറമിതോ-ചുമപ്പ്.
അയ്യോ… ചെങ്കൊടി നിറമല്ലയോയിത്,
നെഞ്ചില്‍ തിളയ്ക്കുന്ന രോക്ഷമാം
വിയ൪പ്പിെ൯റ നിറവുമല്ലയോയിത്..,
ജനിച്ച മണ്ണിലാരിനാലോ ചവിട്ടിയരച്ച
സ്വപ്നത്തിൻ കണ്ണുനീരിെ൯റ നിറവുമല്ലയോ…..
ലക്ഷ്യം പിഴയ്ക്കാതെ ഉന്നം പിടിച്ചു
വലിഞ്ഞു മുറുകുന്ന ശരങ്ങൾപോൽ
ശത്രുവെ തേടിയലയുന്ന ആ പുരികങ്ങൾ.
ഒരിറ്റു ദാഹജലത്തിനായ് തെണ്ടുന്ന
കറുത്തിരുണ്ട ചുണ്ടിൽ തെളിയുന്നു
ഉറവറ്റിയ ജീവിത പൊയ്ക.
ശില്പം നിശ്ചയം എങ്കിലും..
പറയാതെ പറയുന്നു,
കാണാതെ കാണുന്നു,
കേൾക്കാതെ കേൾക്കുന്നു,
അറിയാതെ അറിയുന്നു…….. എല്ലാം
എങ്കിലും മൌനമായ് നിൽപൂ….
ഒരു കൈയില്‍ അരിവാൾ
തുമ്പത്ത് ചുടുചോര ഇറ്റിറ്റു വീഴുന്നു
കൈകൾ വിറയ്ക്കരുത്….
ചുവടുകൾ പിഴയ്ക്കരുത്……
ആരോ നയിക്കുന്ന പാതയിൽ നീ
സത്യം വരിക്കാൻ മറക്കരുത് സഖാവെ.
കണ്ണിൽ പുകയുന്ന തീകനൽ
ചവിട്ടിയരച്ചവ െ൯റ ചങ്കിലെ നോവാകണം…
നിെ൯റ ചുണ്ടിൽ നിന്നുതിരുന്ന മുദ്രാവാക്യം
അവ െ൯റ ഉളളിലെ നീറുന്ന തേങ്ങലാകണം…
അവനൊരു കൂട്ടായ് നടക്കണം ചെങ്കൊടി മുറുകെ പിടിക്കണം ഉച്ചത്തിൽ വിളിക്കണം നീ
ലാൽ സലാം……..
നീയാണു സഖാവെ ഈ മണ്ണിെ൯റ പുത്രൻ….
ഈമ്പി കുടിച്ച അമ്മിഞ്ഞപാലിെ൯റ
മാധുര്യം മറന്നു നീയൊരിക്കലും
കൂട്ടു നിൽക്കരുതെ…..
പിറന്ന മണ്ണിനെ ബലികൊടുക്കാൻ.