ഇന്ദു വിനീഷ്. (Street Light fb group)
ഇനിയുമെത്താത്ത തീരത്തെ തേടുന്ന മനസിന്റെ ആകാംക്ഷയാണെൻ പ്രതീക്ഷ…
അരികിലെത്തോരാ തിരയെത്തി
തോൽവിതൻ കറനീക്കുമെന്ന പ്രതീക്ഷ…
തോൽവിതൻ തിരകളടങ്ങിയാ തീരത്തു
വിജയത്തിൻ പദമുദ്രയേകാമെന്നേൻ പ്രതീക്ഷ…
പരീക്ഷണകോട്ടകൾ താണ്ടിയാ പ്രതീക്ഷകൾ
പുൽകുന്ന നാൾ വരുമെന്ന പ്രതീക്ഷ…
പുൽകുന്ന നാൾ വരുമെന്ന പ്രതീക്ഷ…
കദനഭാരങ്ങൾ ഒഴിഞ്ഞൊരെൻ സ്വപ്നത്തിൻ
ചിറകുകൾ
വിരിമാനം താണ്ടുമതിന്നെൻ പ്രതീക്ഷ…
കരിനിഴൽ മാഞ്ഞൊരെൻ മനസത്ിലൊരുനാൾ
നറുനിലാ പൊഴിയുമെന്നുള്ള പ്രതീക്ഷ…
നറുനിലാ പൊഴിയുമെന്നുള്ള പ്രതീക്ഷ…
കെടുതികളെല്ലാം പടിയിറക്കി ശാന്തി
എന്നുള്ളിൽ കുടികൊള്ളുമെന്ന പ്രതീക്ഷ…
നൊമ്പരക്കാടായ മനസിന്റെ മൈതാനം
പുഞ്ചിരിപ്പൂക്കളാൽ നിറയും പ്രതീക്ഷ…
ഇന്നെന്നെ കണ്ടിട്ടും കാണാതെ പോയൊരാ കണ്ണുകൾ
കാണാൻ കൊതിച്ചിടുമെന്ന പ്രതീക്ഷ…
ആയിരം പരീക്ഷകൾ ചാടിക്കടന്നു ഞാൻ
ജീവിതനിധിയങ്ങു നേടും പ്രതീക്ഷ…
ആരോ ചൊല്ലി മറന്നൊരീ വരികൾ,
അല്ല ഉറക്കത്തിൽ കാണുന്നതല്ല നിൻ സ്വപ്നങ്ങൾ…
നിൻ ഉറക്കം കെടുത്തുന്നതാണ് നിൻ സ്വപ്‌നങ്ങൾ…
ഈ വരികളിലൂട്ടിയുറപ്പിച്ചു ഞാനിതെൻ
പ്രതീക്ഷകൾ താനെന്റെ മോഹന സ്വപ്‌നങ്ങൾ…
ഈ പ്രതീക്ഷകൾ താനെന്റെ മോഹന സ്വപ്‌നങ്ങൾ…