Friday, April 18, 2025
HomePoemsഉറക്കം. (കവിത)

ഉറക്കം. (കവിത)

ഉറക്കം. (കവിത)

സനു. മാവടി. (Street Light fb group)
എന്റെ വിരലുകൾ പെറ്റ
വെറും വാക്കുകളല്ലിത്
എന്റെ ജീവനും
ആത്മാവും.
കണ്ടു തീരാത്ത
എന്റെ സ്വപ്നങ്ങളാണ്
മറവി പുൽകാത്ത
നീയെന്ന ഭ്രാന്ത് നീറുന്ന
ഇന്നലകളാണ്
“കത്തുന്നചുംബനം
കൊണ്ടന്നുനീ
എന്റെകണ്ണിലഗ്നി
പകർന്നതോർമ്മയുണ്ടോ”
കത്തിത്തീർന്ന ഞാനെന്ന
കനൽക്കൂനയിൽ
ഇനിയുമാണയാത്ത
കനൽക്കട്ട നീ.
നഷ്ടസ്വപ്നങ്ങളുടെ
വെണ്ണീർപുതപ്പിട്ട്
മൂടി ഞാൻ നിന്നെ.
കാലം തുപ്പിയ
ജാതിത്തീയ്യതിൽ
ഞാനുമെന്റെ പ്രണയവും
പൊള്ളിയടർന്നിന്നു
തെരുവിലനാഥർ.
കട്ടപിടിച്ചൊരീയിരുട്ടിൽ
ഏകാന്തത തിന്നു
ചീവിടിന്റെ താരാട്ടൊന്നു
കാതോർത്തു.
സ്വപ്നത്തിൽ എന്നോ
സ്വന്തമായ നിന്നെപ്പുണർന്നു
യാത്രയാകുന്നു ഞാൻ
ഉണരാത്തൊരുറക്കത്തിലേയ്ക്ക്…..
RELATED ARTICLES

Most Popular

Recent Comments