Thursday, November 28, 2024
HomePoemsചതിയ്ക്കപ്പെടുന്നതിന്റെ സുഖം. (കവിത)

ചതിയ്ക്കപ്പെടുന്നതിന്റെ സുഖം. (കവിത)

ചതിയ്ക്കപ്പെടുന്നതിന്റെ സുഖം. (കവിത)

രാഹുൽ. (Street Light fb group)
നിന്റെ മിഴിയിലൊരുസ്നേഹ-കണമായലിഞോരെന്നെ ,
രണ്ടുതുള്ളി കണ്ണീരിനാല്‍ – എന്തിനൊഴുക്കി കളഞു നീ.
പലകുറി നീയെന്നും മിഴിയടച്ചൂയെന്നെ,
പലവട്ടമെന്തിനോ പടിയിറക്കി വിട്ടു.
കാരമുള്ളിനാല്‍ കോറിയിട്ടൂ നീയെന്‍ ഹൃത്തില്‍ –
ഒരായിരം വിഷാദപര്‍വ്വങ്ങള്‍.
ചാരു കാവ്യ കല്പനയായി പലകുറി –
കേട്ടറിവുള്ളോരു നിർമ്മല പ്രണയമാധുരൃം ,
നിസ്വനാമീ സ്നേഹ ഗായകന്നു –
ഒട്ടുമേ ലഭിച്ചതില്ലിതുവരെ.
മുഗ്ദ്ധാനുരാഗത്തിൻ സുന്ദര സുരഭില –
ഓര്‍മ്മകള്‍ പേറിയീമണ്ണിലിന്നുഞാന്‍ ,
മരിയ്ക്കാതെ തന്നെ അടക്കം ചെയ്യപ്പെട്ടിരിയ്ക്കുന്നു.
തികട്ടിവരുന്നൂ മനസ്സില്‍ – ഇനിയുംദഹിക്കാത്ത ഓര്‍മ്മകള്‍ , വേദനയാണേലുമോമനേ –
എത്ര മനോഹരം ഈ ചതിയ്ക്കപ്പെടുന്നതിന്റെ സുഖം…….
കാലം എഴുതിയ ഇനിയും പൂ ര്‍ത്തിയാകാത്ത –
ഏതോ കവിതിലെ പൂര്‍ണ്ണവിരാമങ്ങളായ് നീ , സ്ഥാനബോധമില്ലാതെ ചേര്‍ക്കപ്പെട്ട -ചോദൃചിഹ്നമായി ഞാനും.
ഉറങ്ങും മുന്‍പേ ആയിരം സ്വപ്നങ്ങൾ,
കൈനീട്ടമായി തന്ന നീ,
ഉണര്‍വ്വില്‍ എല്ലാ സ്വപ്നവും – മരിയ്ക്കുമെന്നെന്തേ മൊഴിഞ്ഞീല.
യാത്രകളാണു ജീവിതം –
എന്നില്‍നിന്നും നിന്നില്‍ നിന്നും നമ്മിലേക്കുള്ള യാത്രകള്‍,
പാതി വഴിയിലെങ്ങോ വഴിതെറ്റിയ ഞാന്‍ –
പാതിരാത്രിയിലും നിന്നെ തേടുന്നിവിടെ.
മരിയ്ക്കട്ടെ നിന്റെ ഓര്‍മ്മകള്‍ എന്റെ മനസ്സില്‍ –
കഴിയട്ടെ അവയെ അടക്കം ചെയ്യാനെനിക്ക്.
എന്റെ ഉൾപ്പൂവിതൾ ചേതനയറ്റീ-
മണ്ണിൽ നിപതിക്കും മുൻപേ –
ഹൃദയം മുറിഞവരേ,
പ്രണയനാടകത്തിന്‍ പാതിയില്‍ വേഷം അഴിച്ചവരേ,
അല്പനേരം ഇവിടിരിയ്ക്കൂ ,
ഹൃദയം പൊട്ടുമാറ് നമുക്കൊന്നു കരയാം……….

 

RELATED ARTICLES

Most Popular

Recent Comments