കാദംബരി. (Street Light fb group)
“സഹപ്രവര്‍ത്തകരേ ഇന്ന്‍ നമ്മള്‍ ഇവിടെ കൂടിയത് നമ്മുടെ
സഹപ്രവര്‍ത്തകയായ മുംതാസിന് യാത്രയയപ്പ് നല്‍കുവാന്‍
ആണല്ലോ.നമ്മുടെ എല്ലാം വളരെ നല്ല ഒരു മാര്‍ഗ്ഗദര്‍ശിയാണ്
നമുക്ക് നഷ്ട്ടമാകുന്നത്അതിലുപരി നല്ല ഒരു സ്നേഹിതയും
ഈ അവസരത്തില്‍ മുംതാസിന് നമ്മളോട് എന്താണ് പറയുവാന്‍
ഉള്ളത് എന്ന് നമുക്ക് കേള്‍ക്കാം.”
“മിത്രങ്ങളെ എനിക്ക് പ്രസംഗിക്കാന്‍ ഒന്നും അറിയില്ല എങ്കിലും
നിങ്ങള്‍ നല്‍കിയ ഈ സ്നേഹത്തിന് മുന്നില്‍ ഞാന്‍ എന്തെങ്കിലും
ഒന്ന് പറഞ്ഞില്ല എങ്കില്‍ പിന്നെ ഞാന്‍ നിങ്ങള്‍ക്ക് ആരാണ്..?”
ജനിക്കുമ്പോള്‍ അമ്മയുടെ കൈകള്‍ നമുക്ക് തുണയായി ഉണ്ടെങ്കില്‍
നാം നന്നായി വളരും.പക്ഷേ ആ കൈകള്‍ക്ക് ഒരു താങ്ങായി
കരുത്തുറ്റ മറ്റൊരു കൈകൂടി ഉണ്ടാകണം.
അത് നമ്മേ സൃഷ്ടിച്ച അച്ഛന്‍റെ കൈകള്‍ ആണെങ്കില്‍ എങ്ങനെ നാം
വളരണമോ അങ്ങനെതന്നെ വളരും. അതല്ല ആ താങ്ങ് മറ്റ് ആരുടെയെങ്കിലും ആണെങ്കിലോ നാം എങ്ങനെയെങ്കിലും വളരും.
ചെറുപ്പം മുതല്‍ എല്ലാവരും നമ്മോട് ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്
വലുതാകുമ്പോള്‍ ആരാകാനാണ് ആഗ്രഹം..?
അന്ന്‍ ഞാന്‍ പലരോടും പലത് പറഞ്ഞു ഡോക്ടര്‍,എഞ്ചിനീയര്‍
പാട്ടുകാരി അങ്ങനെ പലതും ….
അതൊക്കെ വെറുതെആയിരുന്നു ഉത്തരം ഇപ്പോള്‍ ആണ് കിട്ടിയത്
വീണ്ടും “ഒരു കുഞ്ഞായി ജനിക്കണം” ഈ ഉത്തരം അന്ന് പറയാന്‍
അറിയില്ലായിരുന്നു കാരണം അന്ന് ഞാന്‍ ജീവിതത്തിന്‍റെ കടമ്പകളിലേയ്ക്ക് കടന്നിട്ടില്ലായിരുന്നു.
സ്വന്തമായി അധ്വാനിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു കാര്യം മനസ്സിലായി ആവശ്യങ്ങള്‍ എല്ലാം നിറവേറ്റിയത് മാതാപിതാക്കളുടെ പൈസയില്‍
ആയിരുന്നു .നമ്മുടെ സ്വന്തം പൈസയില്‍ അത്യാവശ്യങ്ങള്‍ മാത്രമേ
നാം നിറവേറ്റുകയുള്ളൂ.
ചിരിക്കാന്‍ ഉള്ള മനസ്സ് അല്ലെങ്കില്‍ പോലും ചിലപ്പോള്‍ നമുക്ക്
ചിരിക്കേണ്ടി വരും.ആരെങ്കിലും ചോദിക്കുകയാ എങ്ങനെയുണ്ട്..?
പറയേണ്ടിവരും സുഖമായി ഇരിക്കുന്നു.
ഈ ജീവിതം ഒരു നാടകം ആണ് അഭിനയിക്കുകയാണ് നമ്മള്‍ ഈ
ചുരുങ്ങിയ കാലം ഇവിടെ എല്ലാവര്‍ക്കും അഭിനയിക്കേണ്ടി വരും
എനിക്കും നിങ്ങള്‍ക്കും ,പട്ടിണിക്കാരനും പണക്കാരനും പലപല
വേഷങ്ങളില്‍ പലപല വേദികളില്‍.
ഇവിടെ തീ കത്തിക്കാന്‍ തീപ്പെട്ടി വേണ്ടാ മനുഷ്യന്‍ മനുഷ്യനേ കാണുമ്പോള്‍ കത്തും.
ശാസ്ത്രജ്ഞര്‍ മരിച്ചവന് ജീവന്‍ കൊടുക്കാന്‍ കഴിയുമോ എന്ന്
പരീക്ഷിക്കുന്നു എന്നാല്‍ ജീവിച്ചിരിക്കുന്ന ഒരു ജീവന്‍റെ ജീവിതത്തില്‍
സുഖവും സന്തോഷവും കൊടുക്കാന്‍ കഴിയുമോ എന്ന് ആരും ശ്രമിക്കുന്നില്ല.
ഉറക്കവും മരണവും തമ്മില്‍ എന്താണ് വ്യത്യാസം..?
ഉറക്കം പകുതി മരണമാണ് ഉണരാത്ത ഉറക്കം മരണവും .
ജീവിതം അതിന്‍റെ വഴിക്ക് നീങ്ങുന്നു ആയുസ്സറുതി വരെ ഇരുണ്ട്
വെളുക്കുന്നു .ചിലര്‍ കരഞ്ഞ് സമാധാനിക്കുന്നു മാറ്റ്ചിലര്‍ ചിരിച്ച്കൊണ്ട് ദുഖം മറക്കുന്നു.
പ്രകൃതിയുടെ പ്രതിഭാസം നോക്കു ജീവനുള്ള മനുഷ്യന്‍ വെള്ളത്തില്‍
മുങ്ങിച്ചാകുന്നു.ജീവന്‍ വെടിഞ്ഞ ശരീരം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നു. ജീവിതം അങ്ങനെയാണ് എന്നും യാത്രയില്‍
ആണ് എന്നാല്‍ എങ്ങും പോകാനും ഇല്ല എങ്ങും എത്താറുമില്ല
യാത്ര ഒട്ട് അവസാനിക്കുന്നുമില്ല.
എന്നും ജോലി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഞാന്‍ എന്നോട് തന്നെ
ചോദിക്കാറുണ്ട് ജീവിക്കാന്‍ ആണോ ജോലി ചെയ്യുന്നത്..? അതോ
ജോലി ചെയ്യാന്‍ ആണോ ജീവിക്കുന്നത്..?ഉത്തരം ഇല്ല ഇന്നും
മടുത്തു ജീവിതമേ നിന്‍റെ ഈ ജോലിയില്‍ നിന്ന് എന്‍റെ കണക്ക് തീര്‍ക്കു എന്നേ സ്വതന്ത്രയാക്കു….
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടാതെ നടന്നു ഞാന്‍ എന്‍റെ മുറിയില്‍ എത്തി ഉത്തരം എനിക്ക് അവിടെ കിട്ടി.
എന്‍റെ മുറിയുടെ മോന്തായം പറഞ്ഞു ഉയര്‍ന്ന ചിന്തകള്‍ വയ്ക്കു.
ഫാന്‍ പറഞ്ഞു ശരീരവും മനസ്സും തണുപ്പിക്കു.
ക്ലോക്ക് പറഞ്ഞു ഒരു മിനിറ്റ് പോലും വിലപ്പെട്ടതാണ്.
കണ്ണാടി പറഞ്ഞു എന്തെങ്കിലും ചെയ്യുന്നതിന് മുന്‍പ് നീ നിന്നിലേക്ക്
നോക്കു.കലണ്ടര്‍ പറഞ്ഞു ദിവസങ്ങള്‍ കളയാതിരിക്കു.
ജനല്‍ പറഞ്ഞു ലോകത്തേ നോക്കിക്കാണു.
കതക് പറഞ്ഞു നിന്‍റെ ലക്ഷ്യത്തിലെത്താന്‍ പരിശ്രമിക്കു.
ഒരു രൂപാ ഒരു ലക്ഷം ആകില്ല എന്നാല്‍ ഒരു രൂപാ ഇല്ലെങ്കില്‍
ഒരു ലക്ഷവും ആകില്ല .
ഞാനും നീയും ആ ഒരു ലക്ഷത്തിലെ ഓരോ രൂപയാണ് അത് സൂക്ഷിച്ചു വയ്ക്കണം.ബാക്കി എല്ലാം കള്ളവും,കപടവും പൊയ്മുഖങ്ങളും ആണ് ആ ഒരു രൂപാ നമ്മുടെ ഒരുലക്ഷത്തില്‍ വേണ്ടാ ഇനി ഒരിക്കലും അത് ഒരുലക്ഷം ആയില്ലെങ്കിലും നമുക്ക് ആ ഒരു രൂപാ വേണ്ടാ …….