അർഷദ് കരുവാരകുണ്ട്. (Street Light fb group)
ഡാ,,, കുട്ടാപ്പീ നിന്നെയൊന്നു കാണാന്‍ പോലും കിട്ടുന്നില്ലല്ലോ,,,,??
പലരുമിന്നെന്നോട് ചോദിക്കുന്നൊരു ചോദ്യമാണിത്,,,,,
ഇന്നലെവരെ കുട്ടാപ്പിയെക്കണ്ടാൽ കൗതുകത്തോടെ നോക്കിയിരുന്നവർ,,,, കളിയാക്കി ചിരിച്ചവർ , പുരുഷത്വമുണ്ടോ എന്ന് സംശയിച്ചവർ,,,
എല്ലാവരും ഇന്ന് എന്നോട് സംസാരിക്കാന്‍ താൽപര്യം കാണിക്കുന്നു,,, കൂടെ നിന്ന് ഫോട്ടോ എടുക്കാന്‍ അനുവാദം ചോദിക്കുന്നു,,,,,
ഒന്നു കെട്ടിപ്പിടിക്കാൻ വട്ടം നിൽക്കുന്നു,,,,
ആയിരങ്ങൾ ,,,, നാട്ടുകാരും അല്ലാത്തവരുമായി ഒരുപാട് പേരെത്തിയിരിക്കുന്നു,,,,
ഇന്നെന്നെ കാണുമ്പോള്‍ ആരും അയിത്തം പ്രകടിപ്പിക്കുന്നില്ല,,,,
ഇന്ന് എനിക്ക് പരിധി നിശ്ചയിക്കുന്നില്ല.
എല്ലാവർക്കും ഇന്ന് കുട്ടാപ്പി വേണം,,,,,
ആ വലിയ വീടിന്റെ ഉമ്മറക്കോലായിൽ തനിക്കായി പ്രത്യേകം തയ്യാർ ചെയ്യപ്പെട്ട കുഞ്ഞു കസേരയിലിരുന്നവൻ ചെറുചിരിയോടെ ഒാർത്തു,,,,,
ഇല്ല ,,,!!! ഇതല്ല കുറച്ചുകൂടെ പിറകിലോട്ട് ഒന്നു
പോകണം,,,,,,
എന്റെ സർക്കസ്കൂടാരത്തിലേക്ക് ,,,, ആശാനെയും, ഉണ്ണിയെയും, മണിയെയും എല്ലാവരെയും കാണണം ,,,, ഇവിടെ ഈ കസേരയിലിരുന്ന്,,,,,
കുട്ടാപ്പി മെല്ലെ കണ്ണുകളടച്ചു,,,,, പഴയ ഒാർമ്മകളിലേക്ക് പതിയെ ഊളിയിട്ടു,,,,,,,
പ്ലസ്ടുവിൽ പഠിക്കുമ്പോഴും,,,,, എൽകെജി കുട്ടിയുടെ വളര്‍ച്ച പോലുമില്ലായിരുന്നു,,,,, ദേ,,, ഈ ശരീരം കണ്ടില്ലേ ഇതുപോലെ തന്നെ,,,,,
ജോക്കർ എന്നു വിളിച്ചുള്ള കൂട്ടുകാരുടെയും നാട്ടുകാരുടെയും കളിയാക്കലും,,,,, എന്റെ മേരി ടീച്ചറൊഴികെ മറ്റു അദ്ധ്യാപകരുടെ പരിഹാസ വാക്കുകളും,,,, സ്കൂള്‍ പഠനം പാതിവഴിയിൽ ഉപേക്ഷിക്കാനെന്റെ മനസ്സിനെ പ്രേരിപ്പിച്ചു,,,,
അപ്പോൾ പിന്നെ പ്ലസ്ടു വരെ എങ്ങനെ പോയി എന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവുമല്ലേ,,,,??
അന്നൊന്നും
അറിയില്ലായിരുന്നു പരിഹാസവും കളിയാക്കലുമെന്തെന്ന്,,,,
ചില അദ്ധ്യാപകരുടെ പരിഹാസ വാക്കുകളൊക്കെ സഹിക്കാവുന്നതിലുമപ്പുറമായിരുന്നു,,,,
പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട് കുട്ടികളുടെ മനസ്സ് കാണാന്‍ കഴിയാത്ത ഇവരൊക്കെ എങ്ങനെ അദ്ധ്യാപകരായെന്ന്,,,
അതിനും ചില കാരണങ്ങളുണ്ട്,,, എനിക്കും ദൈവത്തിനും അവർക്കും മാത്രമറിയുന്ന കാരണങ്ങള്‍ ,,,,
ഒന്നും ആരോടും പറയാനൊന്നുമുള്ള ധൈര്യം എനിക്കില്ല ,,,,
എന്റെ ശരീരം പോലെതന്നെയാണെന്റെ മനസ്സും,,, വളര്‍ച്ച നന്നേ കുറവാണ് ,,,,,
ആയിടെയാണ്,,,, കോഴിക്കോട് റയിൽവേസ്റ്റേഷനിൽ വച്ച് ഉണ്ണിയെ പരിചയപ്പെട്ടത്,,,,
കാഴ്ചയില്‍ എന്റെ അതേരൂപം, എന്നെക്കാള്‍ കുറച്ച് കൂടെ പൊക്കക്കൂടുതലുണ്ട്,,,,
എന്നെ കണ്ടപാടെ പുഞ്ചിരിയോടെ ഒരുമടിയും കൂടാതെ അടുത്ത് വന്നു ,,, പേരും നാടും,,, എല്ലാം ചോദിച്ചറിഞ്ഞു,,, നിമിഷനേരംകൊണ്ട് ഞങ്ങള്‍ ഒരുപാട് അടുത്തു,,,,
അത്പിന്നെ അങ്ങനെയല്ലേ,,, നമ്മളെ മനസ്സിലാക്കുന്നവരോടുള്ള അടുപ്പത്തിന് സമയവും കാലവും പ്രശനമല്ലല്ലോ,,,
എന്റെ അതേ പ്രശ്നങ്ങള്‍ ,,, വിശേഷങ്ങള്‍ പറഞ്ഞു തീരുന്നില്ല,,, വിശേഷങ്ങളല്ല,,! സങ്കടങ്ങൾ,,,,
സങ്കടങ്ങൾമാത്രം,,, എന്റെ അതേ അവസ്ഥ ,,,, പക്ഷേ അവന്‍ വളരെ സന്തോഷത്തിലാണ്,,,,
ഞങ്ങളുടെ സംസാരത്തിനിടെ അവനൊരു കാര്യം ചോദിച്ചു ,,,
അവരുടെ കൂടെവരുന്നോ എന്ന്
എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന സമയത്തായിരുന്നു അവന്റെ ചോദ്യം ,,,
എങ്ങോട്ട് ,,,???
മനസ്സില്‍ ഒരുപാട് സന്തോഷമായെങ്കിലും പുറത്ത് കാണിക്കാതെ ഞാന്‍ ചോദിച്ചു.
ഞങ്ങള്‍ക്ക് ഇവിടെ അടുത്താണ് കളി.
നമ്മളെപ്പോലെ കുറച്ച് പേരുണ്ട്,,, വെറുതെ ഭാരമുള്ള പണിയൊന്നും ചെയ്യണ്ട വെറുതെ അവര്‍ തരുന്ന വേഷമിട്ട് ഒാരോ തമാശ പറഞ്ഞ് ആളുകളെ ചിരിപ്പിച്ചാൽ മതി,,,, നമ്മള്‍ റിസ്ക്കെടുത്ത് ചിരിപ്പിക്കുകയൊന്നും വേണ്ട ,,, നമ്മളെ കാണുമ്പോള്‍ തന്നെ അവര് ചിരിച്ചോളും,,,
നമ്മുടെ ചിലവിനുള്ള പൈസയും കിട്ടും.
അത് കേട്ടപ്പോള്‍ ഞാന്‍ സമ്മതം മൂളി.
അങ്ങിനെയാണ് ആശാനെ പരിചയപ്പെട്ടത്.
അവന്‍ ഫോണ്‍ വിളിച്ച് പറഞ്ഞ പ്രകാരം ഞങ്ങള്‍ അവിടെയെത്തി.
“”ഇന്ത്യന്‍ റോജോ സർക്കസ്സ് “
ഇവിടെയാണോ കളി
ഹ്ം,,, ഇവിടെയെങ്കിൽ ഇവിടെ എന്ന് ഞാൻ മനസ്സിൽ പിറുപിറുത്തു.
ഞങ്ങളെ കണ്ട് എല്ലാവരും ചിരിച്ചു. ഞാനും അവർക്ക് ചെറു ചിരി സമ്മാനിച്ചു.
സാർ, കുട്ടാപ്പി,,,
ഞാന്‍ വിളിച്ചപ്പോള്‍ പറഞ്ഞ,,,
ഉണ്ണി തന്നെയാണ് എന്നെ ആശാന് പരിചയപ്പെടുത്തിക്കൊടുത്തത്.
കൂട്ടത്തില്‍ ചെറിയതായത് കൊണ്ട് ആശാന്‍ സമ്മതം മൂളി.
വിഷമിക്കേണ്ട കെട്ടോ,, നീ വലിയ ആളാവും,,,
ആശാനെന്റെ തോളില്‍ തട്ടി ആദ്യ വാക്കുകള്‍ പറഞ്ഞപ്പോള്‍ സന്തോഷം ഇരട്ടിയായെങ്കിലും,
ഇതില്‍ കൂടുതല്‍ എവിടെ വലുതാവാൻ
എന്ന് എന്നോട് തന്നെ പറഞ്ഞ് ഞാന്‍ ചിരിച്ചു .
ഒന്നുമറിയാത്ത ഞാന്‍ അന്നാദ്യമായി കോമാളിവേഷമണിഞ്ഞ് സർക്കസ്സ് കൂടാരത്തിലേക്ക്,,,
ഷോ തുടങ്ങി,,, ഗ്യാലറി നിറഞ്ഞ് കവിഞ്ഞ് ആളുകള്‍ ,,, കുട്ടികള്‍,മുതിർന്നവർ എല്ലാവരും എത്തിയിരിക്കുന്നു ,,,
ഉണ്ണിയും, മണിയും, വിഷ്ണുവുമെല്ലാം എന്റെ അതേ വേഷത്തിൽ ആളുകളെ കോപ്രായങ്ങൾ കാട്ടി സ്വാഗതം ചെയ്യുന്നു,,,
ആനപ്പുറത്തുള്ള എന്റെ വരവുകണ്ട് ആളുകള്‍ ചിരിക്കുന്നുണ്ട്. സ്വാഗതം പറഞ്ഞ് കൊണ്ട് ആന തുമ്പിക്കൈ പൊക്കിയതും,,,
ഹമ്മേ,,,,,,, എന്ന നിലവിളിയോടെ ഞാന്‍ താഴെ വീണതും ഒരുമിച്ചായിരുന്നു,,,
സദസ്സ് ഒന്നടങ്കം ഇളകിച്ചിരിച്ചു,,,
ഉണ്ണിയും മണിയുമൊക്കെ ഒാടി വന്നെന്നെ പൊക്കിയെടുത്ത് കൂടാരത്തിൽനിന്ന് പുറത്തേക്ക് കൊണ്ട് പോകുമ്പോഴും,,, ആളുകളുടെ പൊട്ടിച്ചിരി എനിക്ക് കേൾക്കാമായിരുന്നു.
ഇത്ര നാളായിട്ടും തുടക്കം തന്നെ ആളുകള്‍ മതിമറന്നു ചിരിച്ച ഒരു ഷോ,,, ഇതുമാത്രമാണെന്ന് കളിക്കു ശേഷം എല്ലാവരുടെയും മുന്നില്‍ വച്ച് ആശാന്‍ വന്നെന്നോട് പറഞ്ഞപ്പോള്‍ ,,_ മേലാകെ വേദനയുണ്ടെങ്കിലും സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു.
എന്ന നമുക്കിനി ഇത് ആദ്യ നമ്പരായിക്കളിക്കാമെന്ന് ഞാന്‍ തന്നെ ആശാന് വാക്ക് കൊടുത്തു .
ഒാരോ രാജ്യങ്ങളിലും നാടുകളിലും റോജോ സർക്കസ്സ് പോസ്റ്ററുകളിൽ ഞാന്‍ നിറഞ്ഞു നിന്നു.
പ്രോഗ്രാമുകളുടെ തിരക്ക് ,,,
ഒരിക്കല്‍ ആശാനെന്നെ ആശാന്റെ റൂമിലേക്ക് ക്ഷണിച്ചു. കളി തെറ്റിച്ചവരെ മാത്രമാണ് അങ്ങോട്ട് വിളിക്കാറ് പണിഷ്മെന്റ് കൊടുക്കാന്‍ ,,,
എന്തിനാണെന്നെ വിളിച്ചത്,,, ഞാന്‍ ഇതുവരെ കളിയൊന്നും തെറ്റിച്ചില്ലല്ലോ. ഒരു പേടിയോടെ ഞാന്‍ അകത്തേക്ക് ചെന്നു.
ആശാന്‍ ആറാമത്തെ പെഗ്ഗുംചുണ്ടോടടുപ്പിക്കുകയായിരുന്നു,,
നിയമപ്രകാരമുള്ള മുന്നറിയിപ്പ്:-
(മദ്യപാനം ആരോഗ്യത്തിന് ഹാനികരം)
ഇതൊരു സൈഡില്‍ ഇവിടിരിക്കട്ടെ,,,
ഡാ ,, കുട്ടാപ്പീ നീ എന്റെ മുത്താണെടാ,,, ഒരുഭാഗം ചെരിഞ്ഞ് കൊണ്ടിരിക്കുന്ന കപ്പലായിരുന്നു എന്റെ റോജോ സർക്കസ്സ് ,, നിന്റെ വരവോടെ,,, അത് തിരുത്തപ്പെട്ടു.
ഇന്നു നിന്നെ എന്റെ സുഹൃത്തും ഹോളിവുഡ് സംവിധായകനുമായ ക്ലീറ്റസ്,,, ആവശ്യപ്പെട്ടിരിക്കുന്നു. അവന്റെ ഒരു സിനിമയില്‍ നായകവേഷമിടാൻ,.
നീ പോണം വലിയ ഉയരങ്ങളിലെത്തണം, ലോകമറിയുന്ന വലിയ ഒരാളാവണം,, എന്നിട്ട് ഈ ആശാന് തൊണ്ട പൊട്ടുമാറുച്ചത്തിൽ ലോകത്തോട് വിളിച്ചു പറയണം,,
“കുട്ടാപ്പി എന്റെ ശിഷ്യനാണെന്ന്,”
അവന് ഞാന്‍ ഡേറ്റ് കൊടുത്തു ,നിനക്ക് വേണ്ടി ,,,,,
പിന്നൊരു കാര്യംകൂടെ ,,,
മരണത്തില്‍ നിന്നും ഉയർത്തെഴുന്നേറ്റ എന്റെ ഈ ജീവന്‍ ഈ കമ്പനി നിന്നെ ഏൽപ്പിക്കുകയാണ്. മരിക്കുവോളം എനിക്ക് നിന്റെ ആശാനെന്ന പദവി മാത്രം മതി.
ആശാന്റെ ശബ്ദമിടറി എല്ലാവരും ഒാടിവന്നു.
സർക്കസ്സ് കമ്പനിയുടെ ഒപ്പുവച്ച പേപ്പറുകളും എല്ലാം കുട്ടാപ്പിയെ ഏൽപ്പിച്ച് നെഞ്ചില്‍ ഒന്നമർത്തിപ്പിടിച്ച് ആശാന്‍ നിലംപതിച്ചു,,,,
എന്തു ചെയ്യണമെന്നറിയാതെ നിന്ന ആ നിമിഷങ്ങള്‍ ,,,_ ആശാനെയും, ആശാന്റെ വാക്കുകളും ഒാർത്ത് കരഞ്ഞ ദിവസങ്ങൾ….
ആശാൻ കൊടുത്ത ഡേറ്റിൽ തന്നെ ആ നായകസ്ഥാനം അലങ്കരിച്ചു. അതിനു ശേഷം ഒരുപാട് നായക വേഷങ്ങള്‍ ,
ഒഴിവുപോലെ,,, റോജോ സർക്കസ്സിന്റെ മുതലാളിയായും, ആദ്യ നമ്പർ കോമാളിയായും,,, ഉണ്ണിയുടേയും മണിയുടേയും കൂടെ വേഷമിട്ട് കാണികളെ ചിരിപ്പിച്ചും ,,
അങ്ങിനെയങ്ങിനെ,,,,,,
ആ കുഞ്ഞു കസേരയിലിരുന്നവൻ പതിയെ കണ്ണ് തുറന്നു.
നെഞ്ചിടറി വീണ കണ്ണുനീര്‍ അവന്‍ ആരും കാണാതെ തുടച്ചു.
ഗേറ്റിനു മുന്നില്‍ ഹോളിവുഡ് നായകനെ കാണാനും കൂടെനിന്നൊരു ഫോട്ടോ എടുക്കാനും ഒത്തു കൂടിയ ജനങ്ങള്‍.
അതിനിടയിലൽ തിരക്കിൽ പെട്ട് ബുദ്ധിമുട്ടുന്ന ആ രണ്ട് മുഖങ്ങളിലേക്കവന്റെ കണ്ണുകള്‍ തിരിഞ്ഞു ,,,_
വീണ്ടും കണ്ണു നീർ കൊണ്ട് മൂടപ്പെട്ടകണ്ണുകൾ തുടച്ച് അറിയാതെ അവന്റെ ചുണ്ടുകള്‍ മന്ത്രിച്ചു ,,,
അമ്മ,,,,, അച്ഛന്‍ ,,,_!!!
പെട്ടെന്ന് എണീറ്റ് ഗൈറ്റിലേക്കോടി സെക്യൂരിറ്റി ഗൈറ്റ് തുറന്നു അമ്മയേയും അച്ഛനേയും അകത്തേക്ക് വിളിച്ചു
വാവിട്ട് കരഞ്ഞുവന്ന് അമ്മ അവനെ എടുത്തു.
ഞങ്ങളോട് പൊറു,,,,,,,
ആ വാക്കുകള്‍ മുഴുമിക്കുന്നതിനുമുൻപ് അവന്‍ ആ കുഞ്ഞു കൈകള്‍ കൊണ്ട് അമ്മയുടെ വായ പൊത്തി ,,,, വാർദ്ധക്യത്താൽ ചുളിഞ്ഞ ആ കവിളുകളിൽ മതിവരുവോളം രണ്ടു പേര്‍ക്കും മുത്തങ്ങൾ നൽകി,,,,
അന്ന് ,,,,!
നാളുകള്‍ക്ക് മുന്‍പ് ,,,
നമ്മുടെ കുട്ടാപ്പി കാരണം പുറത്തിറങ്ങാൻ പറ്റാതായി.
ആ ജോക്കർ കുട്ടാപ്പിയുടെ അമ്മയാണാ പോണത് ,,,
എന്ന പരിഹാസവും സഹിക്കാന്‍ പറ്റുന്നില്ല മനുഷ്യനേ,,,
എന്ന അച്ഛനോടുള്ള അമ്മയുടെ വാക്കുകള്‍ പ്രതീക്ഷിക്കാതെ കേട്ടതായിരുന്നു കുട്ടാപ്പി നാടുവിടാനുള്ള ചിന്തയിലെത്തിയത്,,,
ആർക്കുമിനിയൊരു ശല്ല്യമാവാതിരിക്കാൻ എവിടേക്കെന്നില്ലാത്ത യാത്രയായിരുന്നു കോഴിക്കോട് റയിൽവേ സ്റ്റേഷനില്‍ എത്തിച്ചത്,,,
അമ്മക്കും അച്ഛനും ഒരിക്കലും ഞാന്‍ കാരണം ഒരു പരിഹാസവും കേൾക്കരുതെന്ന് കരുതിയായിരുന്നു അവന്‍ അങ്ങോട്ട് തിരിച്ചു ചെല്ലാതിരുന്നത്,,,
സന്തോഷത്തോടെ അവരെ വീട്ടിലേക്കിരുത്തി,,,
അവന്‍ പുറത്തേക്കിറങ്ങി ,,, തടിച്ചു കൂടിയ ആളുകളെ അഭിവാദ്യം ചെയ്ത് അവരിലേക്ക് നടന്നു,,,,
ഗേറ്റ് തുറന്ന് നിറഞ്ഞആരാധകരെ സന്തോഷിപ്പിക്കാൻ എല്ലാവരുടെയും കൂടെ നിന്നൊരു ഫോട്ടൊ എടുത്തു ,,,
എന്നെ കാണാന്‍ ചുട്ടുപൊള്ളുന്ന വെയില്‍ പോലും വക വെക്കാതെ വിയര്‍ത്തു കുളിച്ച് കാത്ത് നിൽക്കുന്ന കോമാളിക്കൂട്ടങ്ങളല്ലേ,,,_എന്നെ ഇന്നലെ ജോക്കറെന്ന് കളിയാക്കിയ ഇവര്‍
,,,,_,
ഇവരല്ലേ ഇന്ന് യഥാര്‍ത്ഥ കോമാളികൾ,,,,
എന്ന ചിന്തയില്‍ എല്ലാവര്‍ക്കും നല്ലൊരു പുഞ്ചിരിയും പാസാക്കി ,,,, കുട്ടാപ്പി
മറ്റൊരു നായക വേഷത്തിനായി മുന്നോട്ട് നടന്നു ,,,,