Thursday, November 28, 2024
HomePoemsതനിയെ ഒരമ്മ. (കവിത)

തനിയെ ഒരമ്മ. (കവിത)

തനിയെ ഒരമ്മ. (കവിത)

പ്രീജ ലൈജു. (Street Light fb group)
വെയില്‍ ചായുന്നു
കാറ്റ്‌ തളരുന്നു
രാവുകള്‍ പകലുകള്‍
വന്നു മറയുന്നു..
കാത്തിരിപ്പിന്‍ ദിനങ്ങള്‍
കൊഴിയവെ
വാർദ്ധക്യംപേറും
നരച്ച കണ്‍പീലിയില്‍
പെരുമഴക്കാലമായിന്നു
തനിയെ ഓർമ്മകള്‍
പേറുമ്പോള്‍..
ക്ഷീണിച്ച മനസ്സ്‌
കൊതിച്ചുപോകുന്നതും
അറിയാതെ സ്വപ്‌നങ്ങള്‍
വന്നു പോകുമ്പോഴും
നിറയുന്നത്‌ തന്നെ
കാണുവാനൊരുനാളെത്തും
അരുമയാം മക്കള്‍തന്നെ…
കാഴ്‌ചകള്‍ മങ്ങിത്തുടങ്ങിയ
മിഴികളില്‍ കനിവിന്റെ
കടലുകള്‍ അലയടിച്ചുയരുന്നൊരു
വാക്കു മിണ്ടുവാന്‍…
ചുണ്ടുകള്‍ വിതുമ്പും
നിശ്വാസ വായുവില്‍
നോവില്‍ ചുവന്ന
വിജനമാം വീഥികള്‍ മാത്രം…
പ്രതീക്ഷകള്‍ തന്‍ ചക്രവാള
സീമയില്‍ നഌത്തൊരു
മനസ്സുമായ്‌
കാത്തിരിക്കെയാണ്‌…
ഏകാന്തതകള്‍ക്കപ്പുറം
തന്നെ തിരഞ്ഞെത്തുമാ
ഓർമ്മകളുടെ വളപ്പൊട്ടില്‍
പിന്നെയും പിന്നെയും
ആ ഒരൊറ്റ നിഴലുകള്‍ മാത്രം….

3

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments