Saturday, November 23, 2024
HomePoemsചില്ലു പാത്രം. {കവിത}

ചില്ലു പാത്രം. {കവിത}

രേവതി ശ്രീജിത്ത് (For street light fb group).
ഇത്തിരി പോന്നൊരു
ചില്ലു പാത്രമാണെങ്കിലും എൻ മനസേ
നിന്നിലായൊത്തിരിയുടയാത്ത
സ്വപനങ്ങൾ നിത്യവും നാടകമാടുന്നു ..
ചിറകില്ലാത്തെന്നുടെ
ചിന്തകളെങ്ങനെ
ചിറകുമുളച്ചു പറക്കുന്നു ദൂരെ …
വികൃതികൾ ഒത്തിരികാട്ടി നടക്കുന്ന
കുസൃതി കുറുമ്പനാം കുരുന്നിനെയെന്നപോൽ
ഒരിടത്തുമൽപ്പ നേരമിരിക്കാതെ
പലവഴി പാഞ്ഞുനടക്കുന്നിതെപ്പൊഴും …
എൻപുറം കണ്ണാൽ കഴിയാത്ത കാഴ്ചകൾ
എൻ മുന്നിൽ എന്നും കൊണ്ടുതരുന്നതും
കൂട്ടിക്കിഴിച്ചെൻ തിരുമാനങ്ങൾക്ക് അനുവാദം
തരുന്നതും നീ തന്നെയാവണം ..
എന്റെ മോഹങ്ങൾ തുന്നിയെടുത്തു
ആരുമറിയാതെ
ഞാൻ ഒളിപ്പിച്ചുവച്ചതും
സ്വപ്നങ്ങൾ കൊണ്ടൊരു കൊട്ടാരം തീർത്തതും
നിൻ അടിത്തട്ടിലായിരിക്കാം ….
ചിന്തകളാൽ നനഞ്ഞും എരിഞ്ഞും
ഓർമ്മകളാൽ കുളിർന്നും നൊന്തും ..
എൻ പുറംമോടിക്കുള്ളിൽ ഒളിച്ചിരിക്കുമ്പോഴും
എന്നെ ഞാനാക്കുന്നതും
നീ എന്നറിയുന്നു ഞാൻ …
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments