Thursday, April 17, 2025
HomeLiteratureഎന്നിട്ടും (കവിത).

എന്നിട്ടും (കവിത).

രാജേശ്വരി.
പറയാതെ നീ പോയ
ഇരുട്ടിലേക്ക് നോക്കി
തലകുമ്പിട്ടിരിപ്പാണ്
ഞാൻ
പകലെപ്പോഴോ
വന്നുപോയപ്പോഴും
ഇരുട്ടിന്റെ
തിരയനക്കയത്തിൽ
സ്വയം നഷ്ടപ്പെട്ട്
ശനിയൻ പൂച്ചയെപ്പോലെ
ഉഴറിയുഴറി…
അടുക്കളക്കലത്തിലെ
ശേഷിപ്പിലേക്ക്
ആർത്തുപോയൊരു
ഉറുമ്പിനെ
പെരുവിരൽ കൊണ്ട്
ഞെരിച്ചുടച്ച്
പാതിചാരിയ
വാതിൽവിടവിലേക്ക്
കാതോർത്തത്,
ഇരുട്ടു
ചവിട്ടിയെത്തുന്ന
നിന്റെ കാലൊച്ചയിൽ
ഉണരുവാനായിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments