സന്തോഷ് ആർ പിള്ള.
കടത്തുതോണി
ക്കാരാ……
കടത്തുതോണി ക്കാരാ…….
അക്കരെ നിൽക്കുന്ന കന്നിക്കിടാത്തീടെ
പുന്നാര മാരനെക്കൊണ്ടരുമോ
‘കടത്തു തോണിക്കാരാ……..
കായലോളങ്ങൾ പാട്ടുപാടിയെൻ പുന്നാര മാരനെ കണ്ടപ്പൊഴായ്
മുറ്റത്തു നിന്നൊരാ ചെമ്പക പൂമരം പൂത്തുലഞ്ഞതു കണ്ടപ്പൊഴായ്
കടത്തു തോണിക്കാരാ……..
കാറ്റു വന്നെൻ കാതിൽ നിറയെ .കിന്നാരം ചൊല്ലീതും കണ്ടുവോ നീ
മാരനെ കാണാൻ കരളു പിടയുന്നെൻ .നെഞ്ചിലാകെയൊരുന്മാദം
കടത്തു തോണിക്കാരാ……..
പുത്തനുടുപ്പിട്ടു കരിമഷിയും തേച്ച്
പുന്നാരമാരനെ കാത്തിരുന്നു
ഈ നിലാവത്ത് മാരന്റെ മാറിലായ്
ചായ്ഞ്ഞുറങ്ങാൻ തിടുക്കമായി
കടത്തു തോണിക്കാരാ……..
കടത്തു തോണിക്കാരാ……..
എൻ മാരനെ പോയിക്കൂട്ടിവായോ!