രാജി കൃഷ്ണകുമര്‍
മഴത്തുള്ളി ചൂടി ഞാന്‍ മഴയെ അറിഞ്ഞു
കളിരൂറും കണികയോടൊട്ടി ഞാന്‍
മഞ്ഞില്‍ നടന്നു
ഉഷ്ണത്തിന്‍ തീക്ഷ്ണത കോരി
ഞാന്‍ ഹോമാഗ്നി തെളിച്ചു
വസന്തത്തിന്‍ സൗരഭ്യം
മാരുതനോടേറ്റുവാങ്ങി ഞാന്‍
എല്ലാം നുകര്‍ന്നു ഞാന്‍
എല്ലാം അറിഞ്ഞു ഞാന്‍
നീയറിയാതെ…നിന്നെയറിയാതെ
തുളസിത്തറയില്‍ എന്‍
നെഞ്ചിലെരിയുമഗ്നി പകര്‍ന്നീടവേ
എന്‍ അകതാരിന്‍ മൈന കേഴുന്നു
നിന്‍ വിളിക്കായ്
ഒടുവിലാസന്ധ്യയില്‍ പടികടന്നെത്തുന്നു
നീയെന്‍ ഉമ്മറത്തിണ്ണയില്‍
നിന്‍ കരം ഗ്രഹിച്ചൊരു തോഴിയുമായ്
കണ്ണീര്‍ പുഞ്ചിരിയേകി സല്കരിച്ച് ഞാന്‍
പ്രീയ തോഴാ നിനക്കേകി മംഗളങ്ങള്‍:
നീയറിയാതെ ..നിന്നെയറിയാതെ
ഈ ഹോമദ്രവ്യങ്ങള്‍ക്കു നടുവില്‍ ഞാന്‍
നിരാലംബയായ്, ഏകയായ്
നിന്നെയോര്‍ത്ത്…..നിന്നെമാത്രമോര്‍ത്ത്….