ഡിജിന്‍ കെ ദേവരാജ്
പൂമരത്തണലില്ല പുൽകിടും കാറ്റില്ല
പൂന്തേനിറുക്കുവാൻ കിളികളില്ല
പാടവരമ്പത്തെ പുല്ലിലത്തുമ്പിലായ്
പാടിപ്പറക്കുവാൻ പുൽച്ചാടിയില്ല
പുകയുന്നൊരടുപ്പില്ല പകരംതീ-
പുകതുപ്പുന്ന വിഷലോഹക്കുഴലുണ്ടു
പുകയില വലിച്ചൂതിപള്ളനിറക്കുന്ന
പുതുജനപ്പടയതുണ്ടു സഹിക്കവയ്യ
കാടില്ല മേടില്ല കാട്ടാറിനിരമ്പലില്ല കാമപ്പേനായ്ക്കള്‍തൻ വലകള്‍ചുറ്റും
കൂടില്ലകുയിലില്ല കുഞ്ഞാറ്റക്കിളിയില്ല
കൂകിപ്പറക്കും വേട്ടക്കഴുകൻ ചുറ്റും
കഴുമരം പാടുന്ന നിലവിളിക്കപ്പുറം
കനൽ പോളചുറ്റുമൊരടിമ വർഗ്ഗം
കണ്ണുകളുണ്ടെന്നാകിലും അന്ധതാ
ക്കുലതിന്നുമുടമകളായ മനുഷ്യവംശ്ശം
കാണുവാൻ വയ്യിതു കാപഠ്യനാടകം
കാഞ്ഞവയറായലയുന്നു ജന്മം
കുട്ടികളൊരുപാടു കുപ്പകള്‍തോറും
കോമരം തുള്ളട്ടേ നഗരജന്മം