ജോണ്‍സണ്‍ ചെറിയാന്‍
ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിതമാക്കുന്നതിനും തണ്ണിമത്തങ്ങ സഹായകം. അതിലുളള പൊട്ടാസ്യം, മഗ്നീഷ്യം, അമിനോ ആസിഡുകള്‍ എന്നീ പോഷകങ്ങള്‍ സ്‌ക്ലീറോസിസ്(രക്തം കട്ടപിടിക്കാനുളള) സാധ്യത ഒഴിവാക്കി സുഗമമായ രക്തസഞ്ചാരം ഉറപ്പുവരുത്തുന്നു. തണ്ണിമത്തങ്ങയിലുളള കരോട്ടിനോയ്ഡുകള്‍ രക്തക്കുഴലുകളുടെയും ധമനീഭിത്തികളുടെയും കട്ടി കൂടുന്നതു തടയുന്നു. ആര്‍ട്ടീരിയോ സ്‌ക്ലീറോസിസ്, സ്‌ട്രോക്ക്, ഹൃദയാഘാതം എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു.
ശരീരത്തില്‍ ഇലക്ട്രോളൈറ്റ്, ആസിഡ്- ബേസ് എന്നിവയുടെ സംതുലനം നിലനിര്‍ ത്തുന്നതിനും രക്താതിസമ്മര്‍ദ സാധ്യത കുറയ്ക്കുന്നതിനും തണ്ണിമത്തങ്ങ സഹായകം. അമിത രക്തസമ്മര്‍ദം കുറയ്ക്കുന്നതിനു മരുന്നു കഴിക്കുന്നവര്‍ തണ്ണിമത്തങ്ങ എത്രത്തോളം കഴിക്കാം എന്നതു സംബന്ധിച്ചു കണ്‍സള്‍ട്ടിംഗ് ഡോക്ടറുടെ നിര്‍ദേശം തേടണം.
കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങിയ ധാതുക്കളും സ്വാഭാവിക പഞ്ചസാരയും അടങ്ങിയിട്ടുളളതിനാല്‍ ചര്‍മത്തില്‍ ഈര്‍പ്പം നിലനില്‍ക്കുു. നിര്‍ജ്ജലീകരണസാധ്യത കുറയുന്നു. കൂടാതെ, ചര്‍മത്തിലെ പാടുകളും ചുളിവുകളും കുറച്ചു യുവത്വം നിലനിര്‍ത്തുന്നതിനും തണ്ണിമത്തങ്ങ സഹായകം.
ജലാംശം ധാരാളമടങ്ങിയതിനാല്‍ തണ്ണിമത്തങ്ങ സ്വാഭാവിക ഡൈയൂറിറ്റിക്കായി(മൂത്ര ഉത്പാദനം ത്വരിതപ്പെടുന്നത്) പ്രവര്‍ത്തിക്കുന്നു. അതിനാല്‍ വൃക്കകളുടെ ആരോഗ്യത്തിന് ഉത്തമം. ശരീരത്തില്‍ നിന്നു വിഷകരമായ മാലിന്യങ്ങളെ പുറന്തളളുന്നതിനും കരള്‍ ശുദ്ധീകരിക്കുന്നതിനും വൃക്കകളുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനും രക്തത്തില്‍ യൂറിക്കാസിഡിന്റെ തോതു കുറയ്ക്കുന്നതിനും തണ്ണിമത്തന്‍ സഹായകം. വൃക്കകളിലെ നീര്‍വീക്കവും (ശിളഹമാാമശേീി) അതില്‍ കല്ലുകള്‍ രൂപപ്പെടുന്നതിനുളള സാധ്യതയും കുറയ്ക്കുന്നതിന് തണ്ണിമത്തങ്ങ ഗുണപ്രദം. എന്നാല്‍ ഗുരുതരമായ വൃക്കരോഗങ്ങളുളളവര്‍ തണ്ണിമത്തങ്ങ ഒഴിവാക്കണമെന്നു വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ കണ്‍സള്‍ട്ടിംഗ് ഡോക്ടറുമായി ചര്‍ച്ചചെയ്ത് നിവര്‍ത്തിക്കണം.
തണ്ണിമത്തങ്ങയിലുളള പൊട്ടാസ്യം, വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍ എന്നവ ശരീരത്തിന്റെ ഊര്‍ജനില മെച്ചപ്പെടുത്തുന്നതിനു സഹായകം. മാനസികനില (ാീീറ) മെച്ചപ്പെടുത്തുന്നതിനു തണ്ണിമത്തങ്ങയിലുളള വിറ്റാമിന്‍ ബി6, സി എന്നിവ സഹായകം. സ്ട്രസ്, ഡിപ്രഷന്‍(വിഷാദരോഗം), അമിത ഉത്കണ്ഠ എന്നിവ കുറയ്ക്കുന്നതിനും സഹായകം.