ജോൺസൺ ചെറിയാൻ.
ശബരിമല : ഇരുമുടിക്കെട്ടേന്തി കന്നിക്കാരിയായി മലചവിട്ടി നടി പാർവതി അയ്യപ്പ സ്വാമിക്ക് പുഷ്പാഭിഷേക വഴിപാട് നടത്തി. നടൻ ജയറാമും ഭാര്യ പാർവതിയും ചെന്നൈ മഹാലിംഗം ക്ഷേത്രത്തിൽനിന്ന് കെട്ടുമുറുക്കി,ഇന്നലെ സന്ധ്യയ്ക്കാണു സന്നിധാനത്ത് ദർശനത്തിനെത്തിയത്. ചെറുപ്പത്തിൽ ശബരിമല ദർശനം നടത്താൻ കഴിയാതെ വന്നതിനാൽ 50 വയസ്സു കഴിഞ്ഞ് 41 ദിവസത്തെ വ്രതാനുഷ്ഠാനം പൂർത്തിയാക്കിയാണ് പാർവതി ദർശനത്തിനായി വന്നത്.പമ്പയിൽനിന്നു നീലിമല വഴി നടന്നാണു മല കയറിയത്. ദീപാരാധനയും പടിപൂജയും കണ്ടു തൊഴുതു. പിന്നെ പുഷ്പാഭിഷേകം നടത്തിയത്. രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നതും കണ്ടു.