Saturday, April 25, 2026
HomeNew Yorkഫൊക്കാന രെജിസ്ട്രേഷൻ കമ്മിറ്റി ചെയർ ഷിജിമോൻ മാത്യു, കോ ചെയർ ഫ്രാൻസിസ് കാരക്കാട്ട് ,കോർഡിനേറ്റർ ബിഷിൻ...

ഫൊക്കാന രെജിസ്ട്രേഷൻ കമ്മിറ്റി ചെയർ ഷിജിമോൻ മാത്യു, കോ ചെയർ ഫ്രാൻസിസ് കാരക്കാട്ട് ,കോർഡിനേറ്റർ ബിഷിൻ ജോസഫ്.

ശ്രീകുമാർ ഉണ്ണിത്താൻ.

ന്യൂ  യോർക്ക് :ഫൊക്കാനാ ഇന്റർനാഷണൽ കൺവെൻഷൻ 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിൽ നടക്കുമ്പോൾ  കൺവെൻഷന്റെ രെജിസ്ട്രേഷന് നേതൃത്വം നൽകുന്നത്  രെജിസ്ട്രേഷൻ കമ്മിറ്റി ചെയർ ഷിജിമോൻ മാത്യു, കോ ചെയർ ഫ്രാൻസിസ് കാരക്കാട്ട് ,കോർഡിനേറ്റർ ബിഷിൻ ജോസഫ്  എന്നിവരെ നിയമിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.

കൺവെൻഷന് വേണ്ടി റിസർവ് ചെയ്തിരുന്ന റൂമുകൾ എല്ലാം തന്നെ സോൾഡ് ഔട്ട് അയി . ഇത്‌ ഫൊക്കാനയുടെ ചരിത്രത്തിൽ സുവർണ്ണ നിമിഷം തന്നെയാണ്. ഐക്യകണ്ഠവും  നിഷ്പക്ഷവുമായ പ്രവർത്തന മികവുകൊണ്ട് ജന മനസ്സുകളിൽ ഇടം പിടിച്ച സംഘടനഅയി മാറിയത് കൊണ്ട് തന്നെയാണ് ഫൊക്കാന ഈ  ചരിത്ര നിമിഷയ്ത്തിനു സാക്ഷി ആകുന്നത്.  ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ്  കൺവെൻഷന്  8 മാസങ്ങൾക്ക് മുൻപ് തന്നെ റിസർവ് ചെയ്ത റൂമുമുകൾ എല്ലാം തന്നെ സോൾഡ് ഔട്ട് ആകുന്നത് എന്ന്  പ്രസിഡണ്ട് സജിമോൻ ആന്റണി അറിയിച്ചു.

42 വർഷത്തെ പ്രവർത്തന പരിചയമുള്ളതും , ലോകത്തിലേക്കും ഏറ്റവും വലുതും പുരാതനവുമായ അമേരിക്കൻ -കനേഡിയൻ മലയാളികളുടെ സംഘടനയായ ഫൊക്കാന  ജനഹൃദയങ്ങളെ തിരിച്ചറിഞ്ഞ് അവരുടെ താൽപര്യാർത്ഥം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതു കൊണ്ടുതന്നെ സംഘടനയിലെ അംഗത്വം ദിനംപ്രതി വർദ്ധിച്ചു വരുന്നതിൽ വളരെയധികം സന്തോഷിക്കുന്നുണ്ടെന്ന് ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ട്രഷറർ ജോയി ചാക്കപ്പനും അഭിപ്രായപ്പെട്ടു.

ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഔട്ട്ഡോർ വാട്ടർ പാർക്കുകളിൽ ഒന്നായ കൽഹാരി റിസോർട്ടിൽ ഇന്റർനാഷണൽ കൺവെൻഷൻ അരങ്ങേറുമ്പോൾ ഈ ചരിത്ര സംഗമത്തിന് വേദി പങ്കിടാൻ ഒട്ടനേകം ആളുകൾ തയ്യാറെടുക്കുന്നുണ്ടെന്നതിന്റെ തെളിവായാണ് റിസോർട്ടിലെ റൂമുകൾ സോൾഡ് ഔട്ട് ആയത്.

പഞ്ചാരിമേളത്തിൽ മട്ടന്നൂരിന്റെ നേതൃത്വത്തിലും മോഹിനിയാട്ടത്തിൽ ഗുരു ബീന മേനോന്റെ നേതൃത്വത്തിലും അരങ്ങേറുന്ന ഗിന്നസ് വേൾഡ് റെക്കോർഡുകൾ, യുവജനോത്സവത്തിന്റെ ഗ്രാൻഡ്ഫിനാലെ, പ്രൗഢഗംഭീരമായ അവാർഡ് നൈറ്റ്, സ്റ്റേജ് ഷോകൾ, വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ, നോർത്ത് അമേരിക്കയിൽ നിന്നും നാട്ടിൽനിന്നും എത്തുന്ന സാമൂഹിക , സാംസ്‌കാരിക , സിനിമാ  മേഖലകളിലെ വിശിഷ്‌ട വ്യക്തികൾ   അങ്ങനെയങ്ങനെ കൺവെൻഷനെ വർണ്ണാഭമാക്കാൻ ഒട്ടനേകം പരിപാടികളുമായി തയ്യാറെടുക്കുകയാണ്.

ഫൊക്കാനയുടെ അന്തർദേശീയ കൺവെൻഷൻ ചരിത്രത്തിൽ കാണാത്ത അത്രയും പ്രൗഢഗംഭീരമായിരിക്കുമെന്ന് സംഘടനാ ഭാരവാഹികൾ പറയുന്നു. ഈ കൺവെൻഷന്റെ രെജിസ്ട്രേഷന് നേതൃത്വം നൽകുന്ന  കമ്മിറ്റി ചെയർ ഷിജിമോൻ മാത്യു, കോ ചെയർ ഫ്രാൻസിസ് കാരക്കാട്ട് ,കോർഡിനേറ്റർ ബിഷിൻ ജോസഫ്  എന്നിവർക്ക് എല്ലാ സപ്പോർട്ടും ഉണ്ടായിരിക്കുമെന്നും പ്രസിഡണ്ട് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് പ്രവീൺ  തോമസ്, വൈസ് പ്രസിഡണ്ട് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷറർ ജോൺ കല്ലോലിക്കൽ,അഡീഷണൽ ജോയിന്റ് സെക്രട്ടറി അപ്പുക്കുട്ടൻ പിള്ള, അഡീഷണൽ ജോയിന്റ് ട്രഷറർ മില്ലി ഫിലിപ്പ്, വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള, ട്രസ്റ്റി  ബോർഡ് ചെയർ ജോജി തോമസ്, കൺവെൻഷൻ ചെയർ ആൽബർട്ട് ആന്റണി എന്നിവർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments