Wednesday, April 22, 2026
HomeAmericaടാലന്റ് ടൈം 2026 ന് സമാപനം.

ടാലന്റ് ടൈം 2026 ന് സമാപനം.

ജോയിച്ചന്‍ പുതുക്കുളം.

വാഷിംഗ്ടൺ ഡി.സി.: കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ സംഘടിപ്പിച്ച ടാലന്റ് ടൈം 2026 ന് മെരിലാൻഡിലെ സിൽവർ സ്പ്രിംഗ് വീറ്റൺ ഹൈസ്കൂളിൽ ആഘോഷനിർഭരമായ സമാപനം നടന്നു. വാഷിംഗ്ടൺ ഡി.സി. ഏരിയയിൽ നാലു ദിവസങ്ങളിലായി നടന്ന കലോത്സവത്തിന് ഗംഭീര പരിസമാപ്തിയായി.

ഏകദേശം 30-ൽ പരം വ്യത്യസ്ത ഇനങ്ങളിലായി എണ്ണൂറിലധികം മത്സരാർത്ഥികൾ പങ്കെടുത്ത ഈ കലോത്സവം, അതിന്റെ മികച്ച നടത്തിപ്പും ഡി.സി. ഏരിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ സജീവ പങ്കാളിത്തവും കൊണ്ടും ശ്രദ്ധേയമായി.

കെ.എ.ജി.ഡബ്ല്യു പ്രസിഡന്റ് Dr.നാരായണൻ വളപ്പിലിന്റെയും ടാലെന്റ്റ് ടൈം കോഓർഡിനേറ്റർ നിഫി സജിയുടെയും നേതൃത്വത്തിൽ ടാലന്റ് ടൈം കമ്മിറ്റിയുടെ കഴിഞ്ഞ ആറുമാസക്കാലത്തെ പരിശ്രമഫലമായാണ് ഇത്രയും വലിയ കലോത്സവം ഡി.സി. ഏരിയയിൽ വിജയകരമായി സംഘടിപ്പിക്കാനായത്.

കഴിഞ്ഞ പതിനഞ്ച് വർഷങ്ങളിലേറെയായി ഈ കലോത്സവം നടത്തി വരുന്ന കെ.എ.ജി.ഡബ്ല്യുവിനെ മത്സരാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും അനുമോദിച്ചു.

ഈ കലാമാമാങ്കത്തിനൊടുവിൽ അർജുനൻ സെറ്റിപ്പള്ളി കലാപ്രതിഭയായും, അശ്വിക ശ്രീ കലാതിലകമായും, റൈസിംഗ് സ്റ്റാർസ് ആയി ആൺ കുട്ടികളുടെ വിഭാഗത്തിൽ ഇഷാൻ കുമാറും പെൺകുട്ടികളുടെ വിഭാഗത്തിൽ മൃദുലയ ശങ്കറും തിരഞ്ഞെടുക്കപ്പെട്ടു. മലയാളഭാഷയുടെ തന്മയത്വവും സ്നേഹവും കുട്ടികളുടെ ഇടയിൽ വളർത്തുന്നതിനായി നടത്തിയ മലയാള കവിത, പ്രസംഗ മത്സരങ്ങൾക്കൊടുവിൽ അശ്വന്ദ് ശ്രീ മലയാളഭാഷാരത്നമായി തിരഞ്ഞെടുക്കപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments