Saturday, May 4, 2024
HomeKeralaപോലീസ് അങ്കിളിനെക്കുറിച്ച്‌ മൊഴി നല്‍കിയതിനു പിന്നിലെ കാരണത്തെക്കുറിച്ച്‌ അലന്‍.

പോലീസ് അങ്കിളിനെക്കുറിച്ച്‌ മൊഴി നല്‍കിയതിനു പിന്നിലെ കാരണത്തെക്കുറിച്ച്‌ അലന്‍.

പോലീസ് അങ്കിളിനെക്കുറിച്ച്‌ മൊഴി നല്‍കിയതിനു പിന്നിലെ കാരണത്തെക്കുറിച്ച്‌ അലന്‍.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി : പുതുവൈപ്പ് സമരക്കാരെ മര്‍ദിച്ച സംഭവത്തില്‍ മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ യതീഷ് ചന്ദ്രയ്‌ക്കെതിരെ മൊഴി നല്‍കിയ ഏഴു വയസ്സുകാരനായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. സമരക്കാരെയും തന്നെയും മാതാപിതാക്കളെയും സഹോദരനെയുമെല്ലാം ഡിസിപി മര്‍ദിച്ചിരുന്നുവെന്ന് അലന്‍ മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ മൊഴി നല്‍കിയിരുന്നു.
ഒറ്റ ദിവസം കൊണ്ടാണ് അലന്‍ സ്റ്റാറായി മാറിയത്. മനുഷ്യവകാശ കമ്മീഷന്‍ സിറ്റിങ്ങിനിടെ യതീഷ് ചന്ദ്രയെ ചൂണ്ടി മൊഴി കൊടുത്ത സാഹചര്യത്തെക്കുറിച്ച് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അലന്‍ തുറന്നു പറഞ്ഞത്. സിറ്റിങ്ങിനിടയിലെ തുറന്നു പറച്ചിലിലൂടെ അലനും പുതുവൈപ്പിന്‍ സമരവീര്യത്തിന്റെ മുഖമായി മാറുകയായിരുന്നു.
ഏഴു വയസ്സുകാരന്റെ മൊഴി
പുതുവൈപ്പ് സമരക്കാരെ മര്‍ദിച്ച സംഭവത്തില്‍ മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ യതീഷ് ചന്ദ്രയെ വെട്ടിലാക്കിയ നിര്‍ണ്ണായക മൊഴി നല്‍കിയത് ഏഴു വയസ്സുകരനായ അലനായിരുന്നു.
അച്ഛന്റെ ശബ്ദം ആരും കേട്ടില്ല
യതീഷ് ചന്ദ്ര സാര്‍ ജഡ്ജിയോട് സംസാരിക്കുന്നതിനിടയില്‍ അച്ഛന്‍ പലതും പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. സാര്‍ എന്നു വിളിച്ച് കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്ന അച്ഛന്റെ ശബ്ദം ആരും കേള്‍ക്കുന്നുണ്ടായിരുന്നില്ലെന്നും അലന്‍ പറയുന്നു.
പെട്ടെന്ന് കയറിപ്പറഞ്ഞു
അപ്പന്‍ കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നത് കണ്ടിരുന്നു എന്നാല്‍ ബഹളത്തിനിടയില്‍ ആരും അത് ശ്രദ്ധിക്കില്ലെന്ന് തോന്നിയപ്പോഴാണ് പെട്ടെന്ന് ഞാന്‍ കയറിപ്പറഞ്ഞതെന്ന് അലന്‍ പറയുന്നു.
സ്‌കൂളിലും താരമായി മാറി
മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്ങിനിടയിലെ തുറന്നു പറച്ചിലിലൂടെ നാട്ടിലെ താരമായി മാറിയ അലന്‍ സ്‌കൂളിലും സ്റ്റാറാണ്. സ്‌കൂളിലെ ടീച്ചര്‍മാരെല്ലാം സ്റ്റാഫ് റൂമില്‍ വിളിപ്പിച്ച് വിശേഷം തിരക്കിയിരുന്നു. കൂട്ടുകാരും ആവേശത്തിലായിരുന്നുവെന്ന് അലന്‍ പറയുന്നു.
സമരപ്പന്തലിലുണ്ടായിരുന്നു
ഹൈക്കോടതി ജംങ്ഷനില്‍ രണ്ട് മക്കളെയും നെഞ്ചോട് ചേര്‍ത്തു പിടിച്ച് പോലീസിനെ തടുക്കുന്ന നെല്‍സണിന്റെ ചിത്രം സമൂങ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. അവധി ദിനങ്ങളില്‍ പോലും കളിക്കാന്‍ പോവാതെ കുട്ടികള്‍ സമരപ്പന്തലിലുണ്ടായിരുന്നുവെന്ന് നെല്‍സണ്‍ പറഞ്ഞു.
അലന് അഭിനന്ദനപ്രവാഹം
പോലീസ് അങ്കിളിനെ വിറപ്പിച്ച കുഞ്ഞ് അലനെത്തേടി അഭിനന്ദനപ്രവാഹങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുകയാണ്. സമരമുഖത്തു നിന്നും കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയതിന്റെ ധൈര്യത്തിലാവും അലന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയതെന്നാണ് പിതാവ് നെല്‍സന്‍ പറയുന്നത്.
സമരക്കാരെ ഉപദ്രവിച്ചിട്ടില്ല
പുതുവൈപ്പിന്‍ സമരക്കാരെ ഉപദ്രവിച്ചിട്ടില്ലെന്നും ഹൈക്കോടതിക്ക് മുന്നില്‍ സമരം ചെയ്ത സ്ത്രീകളെയും കുട്ടികളെയും നീക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചത്.
RELATED ARTICLES

Most Popular

Recent Comments