Thursday, April 25, 2024
HomeIndiaവെങ്കയ്യ നായിഡു ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

വെങ്കയ്യ നായിഡു ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

വെങ്കയ്യ നായിഡു ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ജോണ്‍സണ്‍ ചെറിയാന്‍.  
ന്യൂഡല്‍ഹി:  വെങ്കയ്യ നായിഡു ഇന്ത്യയുടെ 13-ാമത് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്തത്.
കേന്ദ്ര നഗരവികസനകാര്യമന്ത്രി പദവി രാജിവെച്ചാണ് വെങ്കയ്യനായിഡു ഉപരാഷ്ട്രപദവിയിലേക്ക് മത്സരിച്ചത്. 1949ല്‍ ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ജനിച്ച വെങ്കയ്യനായിഡു 1971 ല്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. 1977 ല്‍ ജനതപാര്‍ട്ടി യുവജനവിഭാഗം ആന്ധ്രാപ്രദേശ് സംസ്ഥാനപ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1978 ലും 83 ലും ആന്ധ്രാപ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1985 ല്‍ ബി.ജെ.പി സംസ്ഥാനസെക്രട്ടറിയും 88 ല്‍ സംസ്ഥാന പ്രസിഡന്റുമായി.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുന്‍ ഉപരാഷ്ട്രപതി ഹമിദ് അന്‍സാരി, കേന്ദ്രമന്ത്രിമാര്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, രാഷ്ട്രീയകക്ഷി നേതാക്കള്‍ ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. തുടര്‍ന്നു രാവിലെ പതിനൊന്നു മണിക്ക് വെങ്കയ്യ നായിഡു രാജ്യസഭയിലെത്തി അധ്യക്ഷ സ്ഥാനമേറ്റെടുത്തു.
വെള്ളിയാഴ്ച മുതല്‍ രാജ്യസഭാ നടപടികള്‍ വെങ്കയ്യയുടെ അധ്യക്ഷതയിലാകും. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ മൗലാന ആസാദ് റോഡിലേക്കു വെങ്കയ്യയുടെ താമസം മാറ്റുന്നത് 18നു ശേഷമാകും. തല്‍ക്കാലം 30, ഡോ. എ.പി.ജെ.അബ്ദുല്‍ കലാം റോഡിലെ വസതിയില്‍ വെങ്കയ്യ തുടരും. വസതി മാറ്റത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.
RELATED ARTICLES

Most Popular

Recent Comments