Sunday, October 6, 2024
HomeKeralaആ​ര്‍​എ​സ്‌എ​സ് നേ​താ​വ് രാ​ജേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളു​മാ​യി പോ​ലീ​സ് ഇ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

ആ​ര്‍​എ​സ്‌എ​സ് നേ​താ​വ് രാ​ജേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളു​മാ​യി പോ​ലീ​സ് ഇ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

ആ​ര്‍​എ​സ്‌എ​സ് നേ​താ​വ് രാ​ജേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളു​മാ​യി പോ​ലീ​സ് ഇ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍എസ്‌എസ് നേതാവ് രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ഉച്ചയ്ക്ക് ശേഷമാണ് തെളിവെടുപ്പ് ആരംഭിക്കുന്നത്. രാജേഷിനെ വെട്ടിയ ശ്രീകാര്യം കരുന്പുകോണത്ത് പ്രതികളെ ഇന്ന് തെളിവെടുപ്പിന് എത്തിക്കില്ല. പ്രതിഷേധമുണ്ടാകുമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.
ഞായറാഴ്ച കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റലി രാജേഷിന്‍റെ വീട് സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷമുള്ള ദിവസങ്ങളില്‍ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച്‌ പോലീസ് തെളിവെടുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
കേസിലെ മുഖ്യപ്രതി മണിക്കുട്ടന്‍ ഉള്‍പ്പെടെ 11 പ്രതികളെ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ ഒരു പ്രതിക്ക് കോടതി കഴിഞ്ഞ ദിവസം ജാമ്യം നല്‍കിയിരുന്നു. പോലീസ് സഹായം ചെയ്തതുകൊണ്ടാണ് ഇയാള്‍ ജാമ്യം ലഭിച്ചതെന്ന് ആരോപിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.
RELATED ARTICLES

Most Popular

Recent Comments