Sunday, October 6, 2024
HomeKeralaഫേസ്ബുക്ക് പ്രണയം; ഒളിച്ചോടിയ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ കൊല്ലത്ത് പിടിയില്‍.

ഫേസ്ബുക്ക് പ്രണയം; ഒളിച്ചോടിയ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ കൊല്ലത്ത് പിടിയില്‍.

ഫേസ്ബുക്ക് പ്രണയം; ഒളിച്ചോടിയ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ കൊല്ലത്ത് പിടിയില്‍.

ജോണ്‍സണ്‍ ചെറിയാന്‍.
അടിമാലി: ഫേസ്ബുക്ക് പ്രണയത്തെ മാതാപിതാക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഒളിച്ചോടിയ പ്ലസ് ടു പെണ്‍കുട്ടിയേയും കാമുകനേയും കൊല്ലത്ത് നിന്നും പിടികൂടി. അടിമാലി പത്താംമൈല്‍ സ്വദേശിയായ വിദ്യാര്‍ഥിനി കൊല്ലം അഞ്ചാരിമൂട് സ്വദേശിയും പ്ലസ്ടു വിദ്യാര്‍ഥിയുമായ കാമുകനൊപ്പമാണ് ഒളിച്ചോടിയത്. പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പ്രണയം അറിഞ്ഞ മാതാപിതാക്കള്‍ കുട്ടിയെ വഴക്കുപറയുകയും പ്രണയത്തില്‍ നിന്നും പിന്തിരിയണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇതില്‍ മനംനൊന്ത പെണ്‍കുട്ടി തുടര്‍ന്ന് കാമുകനെ അടിമാലിയിലേക്ക് വിളിച്ചുവരുത്തിയശേഷം ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് സ്കൂള്‍വിട്ട് പെണ്‍കുട്ടി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഇതുസംബന്ധിച്ച്‌ പോലീസില്‍ പരാതിനല്‍കിയിരുന്നു.
തുടര്‍ന്ന് വിദ്യാര്‍ഥികളുടെ മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച്‌ അടിമാലി പോലീസ് നടത്തിയ അന്വേഷണത്തില്‍ പകല്‍ 11 മണിക്ക് കമിതാക്കള്‍ കൊല്ലം അഞ്ചാരിമൂട് പോലീസ് സ്റ്റേഷന്‍പരിധിയിലുണ്ടെന്ന് കണ്ടെത്തി.
തുടര്‍ന്ന് അഞ്ചാരിമൂട് പോലീസ് സ്ഥലത്തെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സമാനമായരീതിയില്‍ ഒരാഴ്ചമുമ്ബ് തിരുവനന്തപുരം സ്വദേശിനി ഫേസ്ബുക്കിലൂടെ പ്രണയിച്ച്‌ കാമുകനെതേടി അടിമാലിയില്‍ എത്തിയിരുന്നു. ഒടുവില്‍ കാമുകനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പോലീസ് സ്റ്റേഷനില്‍ എത്തിയ യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം മടക്കി അയക്കുകയായിരുന്നു.
അതേസമയം ഫേസ്ബുക്കില്‍ കണ്ട പെണ്‍കുട്ടിയെ ആണ് താന്‍ ഇഷ്ടപ്പെട്ടതെന്നും ഈ കുട്ടിയെ അല്ലെന്നും കാമുകന്‍ പറഞ്ഞതിനെ തുടര്‍ന്ന് എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ പെണ്‍കുട്ടിയെ നാട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
RELATED ARTICLES

Most Popular

Recent Comments