Sunday, October 6, 2024
HomePoemsഅനുരാഗി... (കവിത)

അനുരാഗി… (കവിത)

അനുരാഗി... (കവിത)

ഉണ്ണി വള്ളത്തോൾ. (Street Light fb group)

പ്രണയമേ എന്ത്‌ ഞാൻ നിന്നെവിളിക്കും,
വഞ്ചനയെന്നോ സ്നേഹമെന്നോ നൈരാശ്യമെന്നോ ഇഷ്ടമെന്നോ.
കാമവും നൊമ്പരവും സന്തോഷത്തിന്റെ കണികകളും ഇടകലർന്നതോ പ്രണയം !
പ്രേമഭിക്ഷുകിയെന്നാരോ പാടിയതോർമ്മയിൽ.
പ്രണയസാഫല്യമേകുമോ എന്ന് കവിയും .
കെട്ടുതാലിയറുത്തീടാൻ മടിയില്ല മുൻ പ്രണയിനിയാണെന്നവൾ.
പ്രണയത്തിന്റെ ഭാഷയറിയാൻ പിന്തുടർന്നു
ചിത്തഭ്രമത്തിന്റെ മത്തുപിടിച്ചവശനായ്..?
പ്രണയിനിക്കായൊരു വിസ്മയമഹൽതീർത്ത
നിർവചനാതീതമാം വിശ്വപെരുമയൊരു ചോദ്യചിഹ്നം !
ഉൾക്കാമ്പിൻ മത്തുതേടിയൊരുയാത്ര
പ്രളയമുണ്ടവിടെ വിരഹമുണ്ട്, പ്രതികാരാഗ്ന്നി ജ്വലിക്കുന്നു
പ്രണയമേ നീ ആരാണ് നീതി നിഷേധമാണ് നിന്നിൽ,
സത്യത്തിനൊത്തൊരുപദമില്ല നാനാവിധചിന്തയിൽ ഉഴലുന്നു മാനവൻ
മൃതിയാകുന്നു വ്രണമാകുന്നു പോരടിച്ചുമത്സരിക്കുന്നു
ബന്ധങ്ങൾശിഥിലമാകുന്നു എങ്കിലും മാധുര്യമൂറുന്നു പ്രണയമെന്നമൂന്നക്ഷരം
നിന്നെ എന്തുവിളിക്കണം അനുരാഗിയെന്നോ !
പ്രണയമേചൊൽക നിൻ മഹിമഎന്ത്
കുലംമുടിക്കും കലഹം മൃതിയിലെത്തും
എത്രയെത്ര ഭാവങ്ങളിൽ മാനവഹൃദയങ്ങളിൽ നീ വസിക്കുന്നു
ജന്മജന്മാന്തരങ്ങളിൽ മണ്മറയാത്ത നാമമാണ് പ്രണയം

RELATED ARTICLES

Most Popular

Recent Comments