Friday, May 3, 2024
HomePoemsഅനശ്വരകാവ്യങ്ങൾ... (കവിത)

അനശ്വരകാവ്യങ്ങൾ… (കവിത)

അനശ്വരകാവ്യങ്ങൾ... (കവിത)

ജയമോള്‍. (Street Light fb group)
സഖേ..
അത്രമേൽ പ്രിയമാർന്നൊരി
ഷ്ടമായ്…
എൻ ആത്മപഥങ്ങളിൽ
നീ നിറയവേ..
നെഞ്ചിൽ കുറുകുമൊരു
വെൺപിറാവ് പോൽ…
മാനസ ചില്ലയിൽ
കൂടൊരുക്കീടാം ഞാൻ..
പുതു ഹർഷമായ് തൂവും
യൗവ്വനതോപ്പുകളിൽ ..
പാതിര മഴയേറ്റ് നാം
നനയവേ….
പ്രണയം പൂത്ത മിഴികളാൽ..
ഹൃദയ ഭിത്തികളിൽ ..
അനുരാഗവിവശരായ്
രണ്ട് അനശ്വര കാവ്യങ്ങൾ
തമ്മിൽ ചേർന്നിരുന്നെഴുതാം…
RELATED ARTICLES

Most Popular

Recent Comments